തൊടുപുഴ: ജില്ലയിൽ 27,000 പേർക്ക് ഓണക്കിറ്റ് കിട്ടി. ഇക്കുറി ജില്ലയില്‍ 35,329 ഓണക്കിറ്റാണ് സൗജന്യ വിതരണത്തിന് എത്തിയത്. എ.എ.വൈ കാര്‍ഡുടമകള്‍ക്കായി 34,407 കിറ്റും ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാര്‍ക്ക് 922 കിറ്റുമാണ് ഉള്ളത്.
എ.എ.വൈ കാര്‍ഡുടമകള്‍ക്ക് തൊടുപുഴ താലൂക്കില്‍ 7556 കിറ്റും ഇടുക്കി താലൂക്കില്‍ 6583 കിറ്റും പീരുമേട് താലൂക്കില്‍ 4783 കിറ്റും ദേവികുളം താലൂക്കില്‍ 9593 കിറ്റും ഉടുമ്പന്‍ചോലയില്‍ 5892 കിറ്റുമാണ് വിതരണത്തിന് ഒരുങ്ങിയത്. ഇതിൽ 80 ശതമാനം കിറ്റുകൾ വീടുകളിൽ എത്തിയതായി സപ്ലൈ ഓഫിസർ അറിയിച്ചു.
ദേവികുളത്ത് 6812 കിറ്റും ഇടുക്കി-4851, പീരുമേട്- 3816, തൊടുപുഴ-6397, ഉടുമ്പൻചോല -4991 എന്നിങ്ങനെയാണ് ജില്ലയിലെ വിവിധ താലൂക്കുകളിൽ കിറ്റുകൾ വിതരണം ചെയ്തത്. ഊരുകളിൽ സഞ്ചരിക്കുന്ന റേഷൻകട വഴി കിറ്റുകൾ നൽകിയിട്ടുണ്ട്. ഇതിന്റെ വിവരങ്ങൾകൂടി എത്തുമ്പോൾ എണ്ണം ഇനിയും വർധിക്കാനിടയുണ്ടെന്ന് ജില്ല സപ്ലൈ ഓഫിസർ വി.പി. ലീലാകൃഷ്ണൻ പറഞ്ഞു.
സദ്യയും പായസവും ഒരുക്കി സമൃദ്ധമായി ഓണം ആഘോഷിക്കാനുള്ള 13 ഇനങ്ങൾ കിറ്റിലുണ്ട്. ജില്ലയിലെ എ.എ.വൈ കുടുംബങ്ങള്‍ക്കും ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാര്‍ക്കുമാണ് ഓണത്തിന് സര്‍ക്കാറിന്റെ കരുതല്‍ കിറ്റുകള്‍ ലഭിക്കുക. തേയില, ചെറുപയര്‍ പരിപ്പ്, സേമിയ പായസം മികസ്, നെയ്യ്, വെളിച്ചെണ്ണ, സാമ്പാര്‍പൊടി, മുളകുപൊടി, മഞ്ഞള്‍പൊടി, മല്ലിപ്പൊടി, ചെറുപയര്‍, തുവരപ്പരിപ്പ്, പൊടിയുപ്പ്, തുണി സഞ്ചി ഉള്‍പ്പടെ 13 ഇനം സാധനങ്ങള്‍ അടങ്ങുന്നതാണ് ഇത്തവണത്തെ ഓണക്കിറ്റ്. സൈപ്ലകോയുടെ സഹകരണത്തോടെ റേഷന്‍ കടകള്‍ വഴിയാണ് വിതരണം ചെയ്തത്. വിതരണം ഓണം കഴിഞ്ഞും തുടരുമെന്ന് അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.