15കാരനു നേരെ ലൈംഗികാതിക്രമം; പ്രതി പിടിയിൽ

തൊ​ടു​പു​ഴ: മാ​താ​പി​താ​ക്ക​ളി​ല്ലാ​ത്ത സ​മ​യം വീ​ട്ടി​ല്‍ ക​യ​റി പ​തി​ന​ഞ്ചു​കാ​ര​ന്​ നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ​യാ​ൾ അ​റ​സ്റ്റി​ൽ. പെ​രു​മ്പാ​വൂ​ര്‍ മു​ടി​ക്ക​ല്‍ പാ​ല​ക്കാ​ട്ടു​താ​ഴം മു​ക്കാ​ട വീ​ട്ടി​ല്‍ മൈ​തീ​നെ​യാ​ണ് (46) തൊ​ടു​പു​ഴ എ​സ്‌.​ഐ അ​ജ​യ​കു​മാ​റും ഡി​വൈ.​എ​സ്.​പി​യു​ടെ സ്‌​ക്വാ​ഡും ചേ​ര്‍ന്ന് പി​ടി​കൂ​ടി​യ​ത്. തു​ണി​ത്ത​ര​ങ്ങ​ൾ വി​ല്‍ക്കു​ന്ന പ്ര​തി ഇ​തി​ന്‍റെ പ​ണം പി​രി​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു അ​തി​ക്ര​മം ന​ട​ത്തി​യ​ത്.

പി​ന്നീ​ട് വീ​ട്ടി​ലെ​ത്തി​യ അ​മ്മ​യോ​ട് കു​ട്ടി വി​വ​രം പ​റ​യു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന്​ ക​ഴി​ഞ്ഞ 21ന് ​വീ​ണ്ടു​മെ​ത്തി​യ​പ്പോ​ഴും ഇ​തേ രീ​തി​യി​ല്‍ ലൈം​ഗി​കാ​തി​ക്ര​മ​ത്തി​നു മു​തി​ര്‍ന്ന​പ്പോ​ള്‍ മാ​താ​വ് ക​ണ്ടു. ഇ​വ​ര്‍ ചൈ​ല്‍ഡ് ലൈ​നി​ല്‍ പ​രാ​തി ന​ല്‍കി. ഇ​വ​ര്‍ നി​ര്‍ദേ​ശി​ച്ച​ത​നു​സ​രി​ച്ച് കു​ട്ടി പൊ​ലീ​സി​ല്‍ ന​ല്‍കി​യ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ള്‍ക്കെ​തി​രെ പോ​ക്‌​സോ വ​കു​പ്പു​പ്ര​കാ​രം കേ​സെ​ടു​ത്തു. പ്ര​തി​യെ വ്യാ​ഴാ​ഴ്ച കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.

Tags:    
News Summary - 15-year-old sexually assaulted- Accused in custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.