തൊടുപുഴ: വന്യമൃഗ ശല്യവും വിളകളുടെ വിലയിടിവും രോഗബാധയും നിത്യ സംഭവമായതോടെ ജില്ലയിലെ കർഷകർ ആശങ്കയിലാണ്. അധ്വാനിച്ച് ഉണ്ടാക്കിയതെല്ലാം വന്യമൃഗങ്ങള്‍ കവരുമ്പോൾ ഹൃദയം തകരുന്ന വേദനയോടെ ജീവിതം മുന്നോട്ട് നയിക്കുകയാണ് ഇവർ. എന്നും അധികൃതരോട് പരാതി പറഞ്ഞ് മടുത്തുവെന്നാണ് കർഷകർ പറയുന്നത്.
കാർഷിക ഉൽപന്നങ്ങളുടെ വിലയിടിവും നിത്യോപയോഗ സാധനങ്ങളുടെ വിലവർധനയും വന്യ മൃഗങ്ങളുടെ ആക്രമണവും കടക്കെണിയിലേക്ക് വീഴ്ത്തിക്കൊണ്ടിരിക്കുകയാണെന്ന് ഇവർ പറഞ്ഞു. നാളെ നല്ല നാളുകൾ ഉണ്ടാകുമെന്ന പ്രതീക്ഷ പോലും ഇപ്പോഴില്ലായെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.