പീരുമേട്: പരുന്തുംപാറ വിനോദസഞ്ചാര കേന്ദ്രത്തിലെ കൊക്കയിൽ കാൽവഴുതി വീണ സഞ്ചാരിയെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി.തമിഴ്‌നാട് സ്വദേശി തുജയാണ് (25) കുടുംബാംഗങ്ങളുമായി പരുന്തുംപാറയിലെ വ്യൂ പോയൻറ് സന്ദർശിക്കുന്നതിനിടെ വൈകീട്ട് നാലരയോടെ കാൽവഴുതി വീണത്.
മലയുടെ അടിവാരത്തിൽ വീണ ഇവർക്ക് തിരികെ കയറാൻ കഴിഞ്ഞില്ല. അഗ്നിശമന സേന അംഗങ്ങൾ കൊക്കയിലിറങ്ങി ഇവരെ മുകളിൽ എത്തിക്കുകയായിരുന്നു.
കാലിന് പരിക്കേറ്റ തുജയെ പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്റ്റേഷൻ ഓഫിസർ ഷാജഹാന്‍റെ നേതൃത്വത്തിൽ മനു.വി.നായർ, പി.വിവേക്, അനുരാജ്, അരുൺ, അനുകുമാർ, രാഹുൽ, പി.കെ. സന്തോഷ്, എസ്.സന്തോഷ് എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.