കട്ടപ്പന: പുറ്റടിയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. മൂന്ന് പേർക്ക് പരിക്ക് പരിക്കേറ്റു. വണ്ടന്മേട്, കൊച്ചറ കൂരാപ്പള്ളിൽ സുബിനാണ് (32)മരിച്ചത്. സുബിനോടെപ്പം ബൈക്കിൽ ഉണ്ടായിരുന്ന അമ്മക്കും എതിരെ വന്ന ബൈക്കിലെ രണ്ട് യാത്രക്കാർക്കുമാണ് പരിക്കേറ്റത്. ഇവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മരിച്ച സുബിന്റെ അമ്മയുടെ നിലയും ഗുരുതരമാണ്. ഇടുക്കി പുറ്റടി ബാങ്ക് പടിക്കൽ ഇന്ന് (വെള്ളിയാഴ്ച ) രാവിലെ 7.25നായിരുന്നു അപകടം. എസ്റ്റേറ്റ് സൂപ്പർവൈസർ ആയ സുബിനോടൊപ്പം അമ്മയും ജോലിസ്ഥലത്തേക്കു പോകുമ്പോൾ ആയിരുന്നു അപകടം.
ശക്തമായ കൂട്ടിയിടിയിൽ ഇരുവരും വാഹനത്തിൽ നിന്നും തെറിച്ചുവീണു. ഗുരുതരമായി പരുക്കേറ്റ സുബിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരുക്കേറ്റ മറ്റുള്ളവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.