മുട്ടം: തോട്ടുങ്കര ലക്ഷംവീട് കോളനിയിലെ ഇരട്ടവീടുകൾ ഒറ്റവീടാക്കാൻ കഴിഞ്ഞ ദിവസം ചേർന്ന പഞ്ചായത്ത് കമ്മിറ്റിയിൽ തീരുമാനം. പുതിയ സർക്കാർ ഉത്തരവ് അനുസരിച്ച് ഇരട്ട വീടുകൾ ഒറ്റവീടാക്കൽ പദ്ധതിയിൽപെടുത്തിയാണ് നടപടിക്കൊരുങ്ങുന്നത്. ഇതിന് ഒന്നര കോടിയോളം രൂപ വേണ്ടിവരും. ബ്ലോക്ക്, ജില്ല പഞ്ചായത്തുകളുടെയും എം.എൽ.എ, എം.പി എന്നിവരുടെയും സഹകരണത്തോടെ പദ്ധതി പൂർണ തോതിൽ എത്തിക്കാൻ സാധിക്കുമെന്ന് പഞ്ചായത്ത് പ്രസിഡൻറ് ഷൈജ ജോമോൻ പറഞ്ഞു.
പഞ്ചായത്ത് കമ്മിറ്റി തീരുമാനം എടുത്തേതോടെ ചോർന്നൊലിക്കുന്ന വീട്ടിൽനിന്ന് ഉറപ്പുള്ള വീടുകളിലേക്ക് മാറാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ലക്ഷംവീട് നിവാസികൾ. നാല് പതിറ്റാണ്ടിലധികമായി ഇവർ താമസിക്കുന്നത് ഒരുഭിത്തിക്ക് ഇരു വശത്തുമായാണ്. 14 ഇരട്ടവീട്ടിലായി 28 കുടുംബമാണ് ഇവിടെ താമസിക്കുന്നത്. കാലഹരണപ്പെട്ട വീടുകളിൽ ഏറെ ബുദ്ധിമുട്ടിയാണ് കഴിയുന്നത്. ഓടുമേഞ്ഞ ഇത്തരം വീടുകൾ പലതും ചോർന്നൊലിച്ച് ജീർണാവസ്ഥയിലാണ്. ഇരട്ടവീടായതിനാൽ അറ്റകുറ്റപ്പണിയും ബുദ്ധിമുട്ടിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.