തീപിടിത്തമുണ്ടായ വീടിനുള്ളിൽ തിരയുന്ന റി​ജോ​യും ഭാര്യയും

ക​ഞ്ഞി​ക്കു​ഴിയിൽ വീട്​ കത്തിനശിച്ചു

ചെ​റു​തോ​ണി: തീ​പി​ടി​ത്ത​ത്തി​ൽ വീ​ട് ന​ശി​ച്ചു. ക​ഞ്ഞി​ക്കു​ഴി ചു​രു​ളി​പ​താ​ൽ വാ​ത​ല്ലൂ​ർ റി​ജോ​യു​ടെ വീ​ടാ​ണ് വ്യാ​ഴാ​ഴ്ച രാ​ത്രി ഒ​മ്പ​തി​ന്​ അ​ഗ്നി​ക്കി​ര​യാ​യ​ത്. റി​ജോ​യും ഭാ​ര്യ​യും കു​ട്ടി​ക​ളും ത​ള്ള​ക്കാ​ന​ത്തു​ള്ള സ​ഹോ​ദ​ര‍‍െൻറ വീ​ട്ടി​ൽ​പോ​യി വ​ന്ന​പ്പോ​ൾ വീ​ട്​ ക​ത്തി​ന​ശി​ച്ച​താ​ണ്​ ക​ണ്ട​ത്. സ​മീ​പ​ത്തൊ​ന്നും ആ​ൾ​ത്താ​മ​സ​മി​ല്ലാ​ത്ത ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​മാ​യ​തി​നാ​ൽ തീ​പി​ടി​ത്തം ആ​രു​മ​റി​ഞ്ഞി​ല്ല.

റി​ജോ വി​ളി​ച്ച​റി​യി​ച്ച​ത​നു​സ​രി​ച്ച് സ​മീ​പ​വാ​സി​യാ​യ ക​ഞ്ഞി​ക്കു​ഴി മ​ർ​ച്ച​ന്‍റ്​ അ​സോ​സി​യേ​ഷ‍‍െൻറ ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ ജോ​ർ​ജ് ക​ല്ലു​കു​ളം ആം​ബു​ല​ൻ​സ് കൊ​ണ്ടു​വ​ന്ന്​ അ​പ​ക​ട സൈ​റ​ൺ മു​ഴ​ക്കി നാ​ട്ടു​കാ​രെ വി​വ​ര​മ​റി​യി​ച്ചു. നാ​ട്ടു​കാ​രെ​ത്തി വെ​ള്ള​മൊ​ഴി​ച്ചു​കൊ​ടു​ത്ത​പ്പോ​ഴേ​ക്കും പ​കു​തി ഓ​ടു​മേ​ഞ്ഞ വീ​ട് പൂ​ർ​ണ​മാ​യും ക​ത്തി​യ​മ​ർ​ന്നി​രു​ന്നു. വി​വ​ര​മ​റി​ഞ്ഞ് ഇ​ടു​ക്കി​യി​ൽ​നി​ന്ന്​ ഫ​യ​ർ​ഫോ​ഴ്സും ക​ഞ്ഞി​ക്കു​ഴി പൊ​ലീ​സും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.

വീ​ടി​നോ​ട് ചേ​ർ​ന്നു​ള്ള പു​ക​പ്പു​ര​യി​ൽ റ​ബ​ർ​ഷീ​റ്റ് ഉ​ണ​ങ്ങാ​നി​ട്ടി​രു​ന്നു. ഇ​വി​ടെ നി​ന്നാ​ണ് തീ ​പ​ട​ർ​ന്ന​തെ​ന്ന്​ ക​രു​തു​ന്നു. 150 കി​ലോ​യോ​ളം റ​ബ​ർ​ഷീ​റ്റും ക​ത്തി​ന​ശി​ച്ചു. ക​ഞ്ഞി​ക്കു​ഴി വി​ല്ലേ​ജ്​ ഓ​ഫി​സ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.​ 40​ ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു

Tags:    
News Summary - The house burnt down in Kanjikuzhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.