അടിമാലി: ഏലത്തോട്ടത്തിൽനിന്ന് ഏലക്ക പറിച്ചതിനെതിരെ പൊലീസിൽ പരാതി നല്കാന് പോയ ഉടമക്കും കൂടെയുണ്ടായിരുന്ന ബി.ജെ.പി പ്രാദേശിക നേതാവിനും മർദനം. കോരമ്പാറയിലെ ഏലത്തോട്ടം ഉടമായ വാസകന്‍, ബി.ജെ.പി ശാന്തന്‍പാറ പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി കെ.കെ. മോഹനന് എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ഇവര്‍ രാജകുമാരി കുടുംബാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടി. ശാന്തന്‍പാറ പഞ്ചായത്ത് പ്രസിഡന്റ്, ദേവികുളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്, രണ്ടു സി.പി.എം നേതാക്കൾ എന്നിവർ ചേർന്ന് മർദിച്ചെന്നാണ് പരാതി.
ലിജു വര്‍ഗീസ്, എന്‍.ആര്. ജയന്, വി.വി. ഷാജി, ലാലു പൂപ്പാറ എന്നിവര്‍ ചേര്‍ന്നാണ് മോഹനനെയും വാസകനെയും സഞ്ചരിച്ച സ്കൂട്ടര്‍ തടഞ്ഞുനിര്‍ത്തി മർദിച്ചത്. എന്നാല്‍, ഇവരുടെ പരാതി അടിസ്ഥാന രഹിതമാണെന്നും വാക്തര്ക്കംപോലും ഉണ്ടായിട്ടില്ലെന്നും ശാന്തന്‍പാറ പഞ്ചായത്ത് പ്രസിഡന്റ് ലിജു വര്‍ഗീസ് പറഞ്ഞു. വ്യാജ പരാതി നല്‍കിയവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും സി.പി.എം നേതാക്കള്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.