കട്ടപ്പന: കാർ നിയന്ത്രണം വിട്ട് 70 അടി താഴ്ചയിലേക്ക് മറിഞ്ഞു. കട്ടപ്പന-കുട്ടിക്കാനം സംസ്ഥാന പാതയിലെ സ്വരാജ് പെരിയോൻകവല കുരിശിനു സമീപം ബുധനാഴ്ച രാവിലെ 11.30നാണ് അപകടം. കോട്ടയത്തുനിന്ന് കട്ടപ്പനയിലേക്ക് വരുകയായിരുന്ന കാർ റോഡിൽനിന്ന് തെന്നിമാറി തലകീഴായി മറിയുകയായിരുന്നു.
വാഹനത്തിൽ നാലു യാത്രക്കാർ ഉണ്ടായിരുന്നെങ്കിലും ആർക്കും കാര്യമായ പരിക്കില്ല. കാർ മറിഞ്ഞതിെൻറ 10 അടി താഴെ വീടുണ്ട്. കാർ മരത്തിൽ തടഞ്ഞുനിന്നതിനാൽ ദുരന്തം ഒഴിവായി. ഓട്ടോ തൊഴിലാളികളും വ്യാപാരികളും രക്ഷാപ്രവർത്തനം നടത്തി. കട്ടപ്പന പേഴുങ്കണ്ടം സ്വദേശിയുടേതാണ് കാർ.
ഈ റോഡിൽ അപകടം തുടർക്കഥയാണ്. കഴിഞ്ഞ ദിവസം കക്കാട്ടുകടക്ക് സമീപവും കാർ അപകടത്തിൽപെട്ടിരുന്നു. റോഡിലെ ദിശ ബോർഡുകൾ പലതും കാലഹരണപ്പെട്ടതും ഇല്ലാത്തതുമാണ് തുടർച്ചയായി അപകടം ഉണ്ടാകാൻ കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.