റോഡ് നിർമാണത്തിന് തടസ്സമായി നിൽക്കുന്ന മരങ്ങൾ
തൊമ്മൻകുത്ത്: നെയ്യശ്ശേരി-തോക്കുമ്പൻ റോഡ് നിർമാണത്തിന് തടസ്സമായ മരങ്ങൾ മുറിക്കാനുള്ള നടപടിയുമായി വനം വകുപ്പ്. 30ൽപരം മരങ്ങളുടെ പട്ടികയാണ് വനം വകുപ്പ് തയാറാക്കിയത്. ഇവയാണ് മുറിച്ചുമാറ്റേണ്ടത്. മരങ്ങളുടെ ജിയോ മാപ്പ് ഉൾപ്പെടെ തയാറാക്കി റിപ്പോർട്ട് വനം വകുപ്പിന് കൈമാറും.
തുടർന്ന് അനുമതിവാങ്ങി ലേലം ചെയ്തുവിൽക്കും. കൂടുതലും പാഴ്മരങ്ങളാണ് വെട്ടിനീക്കേണ്ടത്. ഇത് സംബന്ധിച്ച് തീരുമാനമെടുക്കാൻ കഴിഞ്ഞ ദിവസം പി.ജെ. ജോസഫ് എം.എൽ.എയുടെ നേതൃത്വത്തിൽ പൊതുമരാമത്ത്, കെ.എസ്.ടി.പി, വനം വകുപ്പുകളുടെ യോഗം വിളിച്ചിരുന്നു.
ഇതിനെത്തുടർന്നാണ് മരങ്ങൾ ലേലം ചെയ്യാനും തുടർന്ന് മുറിച്ചുനീക്കി റോഡ് നല്ലനിലവാരത്തിൽ പണിയാനും തീരുമാനമുണ്ടായത്. കാളിയാർ റേഞ്ച് ഓഫിസറുടെ നേതൃത്വത്തിൽ വനപാലകർ നാരങ്ങാനം നിവാസികളുടെ ആവശ്യത്തിൽ അനുകൂല നിലപാട് സ്വീകരിച്ചതും ഗുണകരമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.