sdd

'ഡിസ്പെൻസറികൾതോറും പഞ്ചകർമ ഒ.പി വേണം' തൊ​ടു​പു​ഴ: എ​ല്ലാ ആ​യു​ർ​വേ​ദ ഡി​സ്പെ​ൻ​സ​റി​ക​ളി​ലും ഒ.​പി പ​ഞ്ച​ക​ർ​മ​വി​ഭാ​ഗം ആ​രം​ഭി​ക്ക​ണ​മെ​ന്ന് ആ​യു​ർ​വി​ഷ​ൻ ശി​ൽ​പ​ശാ​ല. ഗ​വ. ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ ഓ​ഫി​സേ​ഴ്​​സ്​ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന​ത​ല​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി​ക​ളു​ടെ ശി​ൽ​പ​ശാ​ല​യി​ലാ​യി​രു​ന്നു ആ​വ​ശ്യ​മു​യ​ർ​ന്ന​ത്. ജ​ന​കീ​യാ​സൂ​ത്ര​ണ​ത്തി​ൻെറ 25ാം വ​ർ​ഷ​ത്തി​ൽ ആ​യു​ർ​വേ​ദ പ​ദ്ധ​തി​ക​ൾ കാ​ലാ​നു​സൃ​ത തി​രു​ത്ത​ലു​ക​ൾ​ക്ക് വി​ധേ​യ​മാ​ക്കു​ക, പ​ദ്ധ​തി ന​ട​ത്തി​പ്പ് കാ​ര്യ​ക്ഷ​മ​മാ​കാ​ൻ നി​ർ​വ​ഹ​ണ ഉ​ദ്യോ​ഗ​സ്ഥ​രു​ള്ള സ്ഥി​രം ഡി​സ്പെ​ൻ​സ​റി​ക​ൾ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ആ​രം​ഭി​ക്കു​ക, ഇ. ​ഡി​സ്പെ​ൻ​സ​റി​ക​ൾ ആ​രം​ഭി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളും ഉ​യ​ർ​ന്നു. ഓ​ൺ​ലൈ​ൻ പ്ലാ​റ്റ്ഫോ​മി​ൽ ന​ട​ന്ന പ​രി​പാ​ടി കി​ല ഡ​യ​റ​ക്​​ട​ർ ജ​ന​റ​ൽ ഡോ. ​ജോ​യ് ഇ​ള​മ​ൺ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ ഡോ. ​ആ​ർ. കൃ​ഷ്ണ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ര​ക്ഷാ​ധി​കാ​രി ഡോ. ​ഷ​ർ​മ​ദ് ഖാ​ൻ, വൈ​സ് പ്ര​സി​ഡ​ൻ​റ്​ ഡോ. ​എ​ൻ. രാ​ജേ​ഷ് എ​ന്നി​വ​ർ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. ആ​യു​ർ​വേ​ദ പൊ​തു​ജ​നാ​രോ​ഗ്യ വി​ദ​ഗ്​​ധ​രാ​യ ഡോ. ​വി.​ജി. ഉ​ദ​യ​കു​മാ​ർ, ഡോ. ​എ.​പി. ശ്രീ​കു​മാ​ർ എ​ന്നി​വ​ർ മോ​ഡ​റേ​റ്റ​റാ​യി​രു​ന്നു. --------------------

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.