മറയൂർ: ജയ് മാത സ്കൂളിന് സമീപം കൂടവയലിൽ റോഡരികിൽ സ്വകാര്യ ഭൂമിയിലെ ചന്ദനമരം രാത്രി മുറിച്ചുകടത്തി. രണ്ടുലക്ഷം വിലമതിക്കുന്ന ചന്ദനമരമാണ് കടത്തിയത്. പ്രദേശത്ത് സ്വകാര്യഭൂമികളിലും റവന്യൂ പൊതുമരാമത്ത് ഭൂമികളിലും ചന്ദനം മുറിച്ചുകടത്തുന്നത് പതിവായി. കഴിഞ്ഞദിവസം ഇടക്കടവിൽ സ്വകാര്യഭൂമിയിൽനിന്ന് ഒരു ചന്ദനമരം വെട്ടിക്കടത്താൻ ശ്രമിച്ചിരുന്നു. മറയൂരിൽ വീണ്ടും ചന്ദനം മോഷണം വ്യാപകമാകുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.