മുട്ടം: ജില്ല കലക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ മുറിച്ചുനീക്കിയ മരം തോട്ടിൽ തള്ളിയതായി പരാതി. തോട്ടുംകര പാലത്തിന് സമീപത്തെ പടുകൂറ്റൻ വാകമരത്തിന്റെ കഷണങ്ങളാണ് തോട്ടിലേക്ക് തള്ളിയത്. ഇത് പാലത്തിന് തൊട്ട് ചേർന്ന് തങ്ങിനിൽക്കുകയാണ്. ഇതിലേക്ക് ചപ്പുചവറുകളും മറ്റും വന്ന് അടിഞ്ഞുകൂടി തുടങ്ങി. ഇവ ഉടൻ നീക്കം ചെയ്യാത്ത പക്ഷം വെള്ളക്കെട്ട് രൂപപ്പെടുകയും കോളനികളിലുൾപ്പടെ വെള്ളം കേറാനും സാധ്യതയുണ്ട്.
റോഡിലേക്ക് മുറിച്ചിട്ട മരങ്ങൾ നീക്കം ചെയ്തെങ്കിലും തോട്ടിലേക്കുള്ളത് നീക്കിയിട്ടില്ല. ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ ഭാഗമായി അപകടാവസ്ഥയിൽ സ്ഥിതി ചെയ്യുന്ന മരങ്ങൾ മുറിച്ച കൂട്ടത്തിലാണ് ഇവ മുറിച്ചു നീക്കിയത്. തോട്ടിൻകരയിലെ തന്നെ മറ്റൊരു വാകമരം മുറിക്കാൻ ലീഗൽ സർവീസ് അതോറിറ്റി നിർദ്ദേശം നൽകിയിട്ടുണ്ട്. വരും ദിവസങ്ങളിൽ ഇതും മുറിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.