വളർത്തുനായ കാറിൽ മൂത്രമൊഴിച്ചത്​ ചോദ്യംചെയ്തയാളെ മർദിച്ചു; ഒരാൾ അറസ്റ്റിൽ

തൊ​ടു​പു​ഴ: അ​യ​ൽ​വാ​സി​യു​ടെ വ​ള​ർ​ത്തു​നാ​യ കാ​റി​ൽ പ​തി​വാ​യി മൂ​ത്ര​മൊ​ഴി​ക്കു​ന്ന​തി​നെ​തി​രെ പ്ര​തി​ക​രി​ച്ച​യാ​ളെ മൂ​വ​ർ സം​ഘം മ​ർ​ദി​ച്ച​താ​യി പ​രാ​തി. മ​ർ​ദ​ന​ത്തി​ൽ ക​ണ്ണി​ന് സാ​ര​മാ​യി പ​രി​ക്കേ​റ്റ​താ​യി പു​തു​പ്പ​രി​യാ​രം ഐ​റാ അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ താ​മ​സി​ക്കു​ന്ന ബി​നോ​യി (48) ഡി​വൈ.​എ​സ്.​പി​ക്ക് പ​രാ​തി ന​ൽ​കി.

സം​ഭ​വ​ത്തി​ൽ മ​ണ​ക്കാ​ട് ചെ​ള്ളു​പ​റ​മ്പി​ൽ ബെ​ന്നി ജോ​സ​ഫി​നെ (55) അ​റ​സ്റ്റ് ചെ​യ്തു. ബെ​ന്നി​യു​ടെ ബ​ന്ധു​ക്ക​ളാ​യ ര​ണ്ട് പേ​രെ പോ​ലീ​സ് തി​ര​യു​ന്നു.ബെ​ന്നി​യു​ടെ വ​ള​ർ​ത്തു​നാ​യ ബി​നോ​യി​യു​ടെ കാ​റി​ൽ മൂ​ത്രം ഒ​ഴി​ക്കു​ന്ന​ത് പ​തി​വാ​യി​രു​ന്നു. അ​തി​നാ​ൽ നാ​യ​യെ കെ​ട്ട​യി​ടാ​ൻ ബി​നോ​യി ആ​വ​ശ്യ​പ്പെ​ട്ടു.

എ​ന്നാ​ൽ, വീ​ണ്ടും നാ​യ കാ​റി​ൽ മൂ​ത്രം ഒ​ഴി​ച്ചു. ഇ​ത് ചോ​ദ്യം ചെ​യ്ത​തി​ന്‍റെ വി​രോ​ധ​ത്തി​ൽ ബെ​ന്നി​യും ബ​ന്ധു​ക്ക​ളും ചേ​ർ​ന്ന് ത​ന്നെ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പ​രാ​തി. ഭാ​ര്യ​യു​ടേ​യും മ​ക്ക​ളു​ടേ​യും മു​ന്നി​ൽ വെ​ച്ചാ​യി​രു​ന്നു മ​ർ​ദ​നം.സാ​ര​മാ​യി പ​രി​ക്കേ​റ്റ ബി​നോ​യി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.

Tags:    
News Summary - Pet dog urinates in car, attacked the man; One person was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.