ഹെലിബറിയ കുടിവെള്ള പദ്ധതിയിലെ ജലവിതരണം മുടങ്ങി

പീ​രു​മേ​ട്: ഹെ​ലി​ബ​റി​യ കു​ടി​വെ​ള്ള പ​ദ്ധ​തി​യി​ൽ​നി​ന്നു​ള്ള പ​മ്പി​ങ് മു​ട​ങ്ങി​യ​തി​നെ തു​ട​ർ​ന്ന്​ കു​ടി​വെ​ള്ള​ക്ഷാ​മം രൂ​ക്ഷം. മോ​ട്ടോ​ർ ത​ക​രാ​റി​ലാ​യ​തി​നെ തു​ട​ർ​ന്നാ​ണ് 10 ദി​വ​സ​ത്തി​ല​ധി​ക​മാ​യി പ​മ്പി​ങ് നി​ല​ച്ചി​ട്ട്. ആ​റ് പ​ഞ്ചാ​യ​ത്തി​ന്‍റെ പ​രി​ധി​യി​ൽ കു​ടി​വെ​ള്ളം വി​ത​ര​ണ​ത്തി​നാ​ണ്​ പ​ദ്ധ​തി ആ​രം​ഭി​ച്ച​ത്. ഏ​ല​പ്പാ​റ, കൊ​ക്ക​യാ​ർ, പീ​രു​മേ​ട്, വ​ണ്ടി​പ്പെ​രി​യാ​ർ, പെ​രു​വ​ന്താ​നം, കൊ​ക്ക​യാ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ വി​ത​ര​ണം ന​ട​ത്തു​ക​യാ​ണ് ല​ക്ഷ്യം.

എ​ന്നാ​ൽ, ഭാ​ഗി​ക​മാ​യാ​ണ് ക​മീ​ഷ​ൻ ചെ​യ്ത​ത്. പെ​രു​വ​ന്താ​ന​ത്തും കൊ​ക്ക​യാ​ർ പ​ഞ്ചാ​യ​ത്തു​ക​ളു​ടെ പ​രി​ധി​യി​ൽ വെ​ള്ളം എ​ത്തി​യ​പ്പോ​ൾ മ​റ്റ് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഭാ​ഗി​ക​മാ​യാ​ണ് ജ​ല​വി​ത​ര​ണം ന​ട​ക്കു​ന്ന​ത്. കൊ​ക്ക​യാ​ർ, പെ​രു​വ​ന്താ​നം, പീ​രു​മേ​ട് പ​ഞ്ചാ​യ​ത്ത്​ പ​രി​ധി​യി​ൽ ആ​യി​ര​ക്ക​ക്കി​ന് കു​ടും​ബ​ങ്ങ​ൾ ഹെ​ലി​ബ​റി​യ വെ​ള്ള​മാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. 10 ദി​വ​സ​മാ​യി ജ​ല​വി​ത​ര​ണം മു​ട​ങ്ങി​യ​ത് ഇ​വ​രെ സാ​ര​മാ​യി ബാ​ധി​ച്ചു. മോ​ട്ടോ​ർ ത​ക​രാ​ർ പ​രി​ഹ​രി​ക്കാ​ൻ സാ​ധി​ക്കാ​ത്ത​ത് പ​മ്പി​ങ് വൈ​കു​ക​യാ​ണ്. മോ​ട്ടോ​ർ​മാ​റ്റി സ്ഥാ​പി​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​വും ജ​ല​വി​ത​ര​ണ അ​തോ​റി​റ്റി ന​ട​ത്തു​ന്നു​ണ്ട്. ജ​ല​വി​ത​ര​ണം മു​ട​ങ്ങി​യ​തി​നാ​ൽ മി​ക്ക​വ​രും വെ​ള്ളം വി​ല​യ്ക്ക്​ വാ​ങ്ങു​ക​യാ​ണ്. ആ​റ് പ​ഞ്ചാ​യ​ത്തി​ലെ കു​ടി​വെ​ള്ള വി​ത​ര​ണം മു​ട​ങ്ങി​യി​ട്ടും ജ​ല അ​തോ​റി​റ്റി​യു​ടെ കെ​ടു​കാ​ര്യ​സ്ഥ​ത​യാ​ണ് പ​മ്പി​ങ് പു​ന​രാ​രം​ഭി​ക്കാ​ൻ ത​ട​സ്സ​മെ​ന്ന് ഉ​പ​ഭോ​ക്താ​ക്ക​ൾ പ​റ​ഞ്ഞു.

Tags:    
News Summary - Water supply in Helibaria drinking water scheme has been interrupted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.