Posted On
date_range Updated On
date_range കാർ കൊക്കയിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്
പീരുമേട്: ദേശീയപാത 183ൽ മത്തായിക്കൊക്കയിൽ കാർ നൂറടിയിലധികം താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്.എരുമേലി ചാത്തൻതറ സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്നുപേരാണ് കാറിൽ ഉണ്ടായിരുന്നത്. പരിക്കേറ്റ ചാത്തൻതറ പ്ലാമൂട്ടിൽ അബ്ദുൽ റഹ്മാനെ (38) പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മകൻ അൽത്താഫിനെ (അഞ്ച്) പരിക്കുകളോടെ കോട്ടയം ഐ.സി.എച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അബ്ദുൽ റഹ്മാന്‍റെ ഭാര്യ ഷഹാന പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
വ്യാഴാഴ്ച പുലർച്ച മൂന്നോടെ കുമളിയിൽനിന്ന് വന്ന വാഹനമാണ് മറിഞ്ഞത്.ദേശീയപാതയിലെ കൊടും വളവിൽ ക്രാഷ് ബാരിയർ തകർത്താണ് വാഹനം കൊക്കയിലക്ക് പതിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.