അജീഷ്
Posted On
date_range Updated On
date_range ചിന്നാർ ശ്രീഭീമങ്കൽ ദേവി ക്ഷേത്രത്തിലെ കാണിക്കവഞ്ചി തുറന്ന് മോഷണം; കള്ളൻ പിടിയിൽ
പീരുമേട്: ഏലപ്പാറ ചിന്നാർ ശ്രീഭീമങ്കൽ ദേവി ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതിയെ അറസ്റ്റ് ചെയ്തു. മുണ്ടക്കയം വരിക്കയാനി പുതുപറമ്പിൽ അജീഷാണ് (45) അറസ്റ്റിലായത്.
ശനിയാഴ്ച രാത്രിയാണ് കാണിക്കവഞ്ചി കുത്തിത്തുറന്ന് പണവും മണിമണ്ഡപത്തിലെ ഓട്ടുവിളക്കും പിച്ചള പാത്രങ്ങളും തട്ടങ്ങളും മോഷ്ടിച്ചത്. മോഷണവിവരം ലഭിച്ചതിനെ തുടർന്ന് ചിന്നാർ ഭാഗത്ത് പൊലീസ് തിരച്ചിൽ നടത്തുന്നതിനിടെയാണ് അപരിചിതനായ യുവാവിനെ പ്ലാസ്റ്റിക് ചാക്കുമായി കാണുകയും പരിശോധനയിൽ മോഷണവസ്തുക്കൾ കണ്ടെത്തുകയും ചെയ്തത്.
എസ്.ഐ രതീഷ് ഗോപിയുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.