കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് സ്ഥിരം യാത്രക്കാർ ഓണസമ്മാനം നൽകുന്നു
Posted On
date_range Updated On
date_range കെ.എസ്.ആർ.ടി.സി ഡ്രൈവർക്കും കണ്ടക്ടർക്കും ഓണസമ്മാനവുമായി യാത്രക്കാർ
പീരുമേട്: കെ.എസ്.ആർ.ടി.സി ബസിലെ ഡ്രൈവർക്കും കണ്ടക്ടർക്കും ഓണസമ്മാനവുമായി സ്ഥിരം യാത്രക്കാരായ വനിത ജീവനക്കാർ.
കൊല്ലത്തുനിന്ന് പുലർച്ച കുമളിയിലേക്ക് സർവിസ് നടത്തുന്ന ബസിലെ കണ്ടക്ടർ മനോജ്, ഡ്രൈവർ സുബിൻ എന്നിവർക്കാണ് സബിത ബീഗത്തിെൻറ നേതൃത്വത്തിൽ യാത്രക്കാർ ഓണസമ്മാനം നൽകിയത്. ടേക് ഓവർ സർവിസ് മുടങ്ങാതെ ഓടിക്കുകയും ജീവനക്കാരും യാത്രക്കാരും തമ്മിൽ സൗഹൃദം പുലർത്തുകയും ചെയ്യുന്നതിനാൽ നിരവധി പേരാണ് ബസിൽ പതിവായി യാത്ര ചെയ്യുന്നത്. ജീവനക്കാരോടുള്ള സ്നേഹമാണ് ഓണസമ്മാനമായി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.