പീരുമേട്​ മണ്ഡലത്തിൽ 100 കുടുംബങ്ങൾക്ക്​ കെ. ഫോൺ

പീ​രു​മേ​ട്​: കെ.​ഫോ​ണ്‍ പ​ദ്ധ​തി​യി​ല്‍പെ​ടു​ത്തി പീ​രു​മേ​ട് നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ല്‍ സൗ​ജ​ന്യ ഇ​ന്‍റ​ര്‍നെ​റ്റ് ക​ണ​ക്ഷ​ന്‍ ന​ല്‍കു​ന്ന​തി​നു​ള്ള ആ​ലോ​ച​ന​യോ​ഗം വാ​ഴൂ​ര്‍ സോ​മ​ന്‍ എം.​എ​ല്‍.​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍ന്നു. മ​ണ്ഡ​ല​ത്തി​ല്‍ ദാ​രി​ദ്ര്യ രേ​ഖ​ക്ക്​ താ​ഴെ​യു​ള്ള 100 കു​ടും​ബ​ങ്ങ​ള്‍ക്കാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ക​ണ​ക്ഷ​ന്‍ ന​ല്‍കു​ന്ന​ത്. പ​ട്ടി​ക​ജാ​തി, വ​ര്‍ഗ വി​ഭാ​ഗ​ങ്ങ​ള്‍ക്ക് മു​ന്‍ഗ​ണ​ന ന​ല്‍കും.

10 ശ​ത​മാ​നം പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​നും മൂ​ന്നു​ശ​ത​മാ​നം പ​ട്ടി​ക വ​ര്‍ഗ വി​ഭാ​ഗ​ത്തി​നും പ്രാ​തി​നി​ധ്യം ഉ​റ​പ്പാ​ക്കും. ഒ​രു പ​ഞ്ചാ​യ​ത്തി​ല്‍നി​ന്ന്​ 10 പേ​ര്‍ക്ക് ക​ണ​ക്ഷ​ന്‍ ഉ​റ​പ്പാ​ക്കും.തെ​ര​ഞ്ഞെ​ടു​പ്പ് പൂ​ര്‍ത്തി​യാ​ക്കി ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ പ​ട്ടി​ക ഉ​ട​ന്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്ക്​ കൈ​മാ​റ​ന്‍ ബ​ന്ധ​പ്പെ​ട്ട പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ര്‍, സെ​ക്ര​ട്ട​റി​മാ​ര്‍, ബ്ലോ​ക്ക് ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി​ക​ള്‍ എ​ന്നി​വ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി.

യോ​ഗ​ത്തി​ല്‍ അ​ഴു​ത ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ പി.​എം. നൗ​ഷാ​ദ്, ക​ട്ട​പ്പ​ന ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ എം.​ടി. മ​നോ​ജ്, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ പി.​കെ. രാ​മ​ച​ന്ദ്ര​ന്‍, പ്രി​യ മോ​ഹ​ന്‍, നി​ഷ​മോ​ള്‍ ബി​നോ​ജ്, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി​ക​ള്‍, സെ​ക്ര​ട്ട​റി​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - K phone for 100 families in Peerumedu constituency

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.