Posted On
date_range Updated On
date_range വയോധികയുടെ മരണം: മകനെ റിമാൻഡ് ചെയ്തു
പീരുമേട്: വാഗമൺ കോട്ടമലയിൽ മാതാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ അറസ്റ്റിലായ മകൻ ശരത്കുമാറിനെ (28) കോടതി റിമാൻഡ് ചെയ്തു. കോട്ടമല എസ്റ്റേറ്റിൽ താമസിക്കുന്ന വിജയകുമാരിയാണ് മരിച്ചത്. മരിച്ച വിവരം മകൻ സമീപവാസികളെ അറിയിക്കുകയായിരുന്നു.
മരണത്തിൽ നാട്ടുകാർ സംശയം ഉന്നയിച്ചതിനെത്തുടർന്ന് പൊലീസ് പേസ്റ്റ്മോർട്ടത്തിന് അയച്ചു. ശ്വാസം മുട്ടി മരിച്ചതാണെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി. ചോദ്യം ചെയ്യലിൽ ശരത്കുമാർ കുറ്റം സമ്മതിച്ചു.
വാഗമൺ പൊലീസാണ് അന്വേഷണം നടത്തുന്നത്. കൂടുതൽ അന്വേഷണത്തിന് ഇയാളെ കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.