കാ​യി​ക​മേ​ള​യു​ടെ ഔ​പ​ചാ​രി​ക ഉ​ദ്​​ഘാ​ട​നം എം.​എം. മ​ണി എം.​എ​ൽ.​എ നി​ർ​വ​ഹി​ക്കു​ന്നു

ഇടുക്കിയുടെ മുത്തുകൾ

കട്ടപ്പന: സെന്‍റ് ജോര്‍ജ് സ്കൂള്‍ ഗ്രൗണ്ടിൽ മൂന്നു ദിവസങ്ങളിലായി നടക്കുന്ന റവന്യൂ ജില്ല സ്കൂൾ കായിക മേളയുടെ ഔപചാരിക ഉദ്ഘാടനം എം.എം. മണി എം.എല്‍.എ നിര്‍വഹിച്ചു. രണ്ടാം ദിനം കായിക പ്രതിഭകള്‍ അണി നിരന്ന മാര്‍ച്ച് പാസ്റ്റില്‍ അദ്ദേഹം അഭിവാദ്യം സ്വീകരിച്ചു.സ്കൂള്‍തലം മുതല്‍ നടത്തുന്ന കായികമേളകള്‍ വഴി ആരോഗ്യമുള്ള പുതിയ തലമുറയെ സൃഷ്ടിക്കാനാകുമെന്ന് എം.എം. മണി പറഞ്ഞു.

ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഉഷാകുമാരി മോഹന്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ദേശീയ താരങ്ങളായ ജിയന്ന ഷിജോ, അന്ന മരിയ റെജി, കെ.എസ്. അവന്തിക, ഗൗരി നന്ദന, ആഗ്‌നല്‍ മാത്യു എന്നിവര്‍ വഹിച്ച ദീപശിഖ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ കെ. ബിന്ദുവിന് കൈമാറി. നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സന്‍ മായ ബിജു മുഖ്യപ്രഭാഷണം നടത്തി.

സ്കൂള്‍ മാനേജര്‍ ഫാ. വില്‍ഫിച്ചന്‍ തെക്കേവയലില്‍, കട്ടപ്പന എ.ഇ.ഒ ടോമി ഫിലിപ്പ്, നെടുംകണ്ടം എ.ഇ.ഒ സുരേഷ്‌കുമാര്‍, കട്ടപ്പന സെന്‍റ് ജോര്‍ജ് സ്കൂള്‍ പ്രിന്‍സിപ്പല്‍ ജിമ്മി ജേക്കബ് തുടങ്ങിയവര്‍ പങ്കെടുത്തു.

Tags:    
News Summary - Pearls of Idukki

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.