വണ്ണപ്പുറം: പഞ്ചായത്തിലെ കര്‍ഷകരിൽ നിന്ന് പട്ടയത്തിനുള്ള അപേക്ഷകള്‍ സ്വീകരിക്കാൻ നടപടി തുടങ്ങി. വണ്ണപ്പുറം വില്ലേജില്‍ പട്ടയത്തിനായി കാത്തിരിക്കുന്നത് പതിനായിരത്തിലേറെ കുടുംബങ്ങളാണ്. ചട്ടം 64 പ്രകാരമാണ് പട്ടയത്തിന് അപേക്ഷ സ്വീകരിക്കുന്നത്.
വനം വകുപ്പിന്റെയും റവന്യു വകുപ്പിന്റെയും സംയുക്ത പരിശോധനാപട്ടികയില് ഉള്‍പ്പെടാത്തതും വനംവകുപ്പിന്റെ ജണ്ടക്ക് വെളിയില്‍ ഭൂമിയുള്ളവര്ക്കുമാണ് അപേക്ഷ നല്കാന് അവസരം. അപേക്ഷ സ്വീകരിച്ച് പൂര്‍ത്തിയാകും മുമ്പ് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയണെങ്കില് സ്വീകരിക്കുന്നത് നിർത്തേണ്ടിവരം. കൂടാതെ ഹൈകോടതിയില്‍ ചിലര്‍ നല്കിയ ഹര്‍ജികളും പട്ടയനടപടികളെ ബാധിച്ചേക്കുമെന്ന ആശങ്കയുണ്ട്. ഫെബ്രുവരി 24 മുതൽ മാര്‍ച്ച് ഒന്ന് വരെ വില്ലേജിലെ വിവിധ കേന്ദ്രങ്ങളില്‍ അപേക്ഷ സ്വീകരിക്കാന്‍ ക്രമീകരണം ഏര്‍പ്പെടുത്തി. 24ന് വലിയകണ്ടം നാഷണല്‍ എല്‍.പി.സ്കൂള്‍, വെള്ളക്കയം സാംസ്കാരിക നിലയം, 26ന് വെള്ളക്കയം കമ്യുണിറ്റിഹാള്, പട്ടയക്കുടി കമ്യുണിറ്റിഹാള്, 27ന് വാല്‍പ്പാറ, മുണ്ടന്മുടി കമ്യുണിറ്റിഹാള്, 28ന് നാല്പ്പതേക്കര് കമ്യുണിറ്റിഹാള്, കൂവപ്പുറം ചീങ്കല്‍സിറ്റി അംഗൻവാടി, മാര്‍ച്ച് ഒന്ന് വെണ്മറ്റം ദര്‍ഭത്തൊട്ടി അംഗൻവാടി, കലയന്താനി മദ്റസ എന്നിങ്ങനെയാണ് അപേക്ഷ സ്വീകരിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.