കുമളി: സംസ്ഥാന അതിർത്തിയിൽ സംഘർഷത്തിനിടയാക്കുംവിധം കോവിഡ് നിയന്ത്രണങ്ങൾ നടപ്പാക്കുന്നതിനുപിന്നിൽ റവന്യൂ വകുപ്പിലെ ചില ഉദ്യോഗസ്ഥരുടെ നടപടികളെന്ന് ആക്ഷേപം.
കോവിഡ് തുടങ്ങിയതുമുതൽ കുമളിയിൽ പതിവായി ജോലിചെയ്യുന്ന റവന്യൂ വകുപ്പിലെ രണ്ട് ഉദ്യോഗസ്ഥർ ഇരുഭാഗത്തെയും ജനങ്ങൾക്കിടയിൽ സംഘർഷം ഉണ്ടാക്കുന്ന രീതിയിലാണ് പ്രവർത്തിക്കുന്നതെന്ന പരാതിയുണ്ട്. തമിഴ്നാട്ടിലെ തോട്ടം ഉടമകളുമായും മറ്റ് ഉന്നതരുമായും ഒത്തുകളിച്ച് കാര്യമായ പരിശോധനകളില്ലാതെ അവരുടെ വാഹനങ്ങൾ കടന്നുപോകാൻ അവസരമുണ്ടാക്കിനൽകുകയാണ് ചിലരുടെ പ്രധാന ജോലി. ചൊവ്വാഴ്ച നിരവധി രോഗികൾ ഉൾെപ്പടെ ആളുകൾ അതിർത്തി കടക്കാനാകാതെ നിൽക്കുന്നതിനിടെ വാഹനങ്ങളിൽ വന്ന പലരെയും ഇതേ ഉദ്യോഗസ്ഥർ ഇടപെട്ട് പരിശോധനകൾ ഒന്നുമില്ലാതെ അതിർത്തി കടത്തിവിട്ടു. ഇത്തരം ഇടപാടുകൾക്ക് ലഭിക്കുന്ന വരുമാനമാണ് ഇതേ ഉദ്യോഗസ്ഥർ തുടർച്ചയായി അതിർത്തി നിയന്ത്രിക്കാനെത്തുന്നതിന് പിന്നിലെന്നാണ് വിവരം.
ക്രമക്കേടുകൾ നടത്തുന്നതിൽ വിദഗ്ധനായ ഉദ്യോഗസ്ഥെൻറ നേതൃത്വത്തിൽ അതിർത്തിയിൽ കോവിഡ് നിയന്ത്രണം നടത്തുന്നത് പൊലീസിനും തലവേദനയായിട്ടുണ്ട്. റവന്യൂ വകുപ്പിലെ രണ്ട് ഉദ്യോഗസ്ഥർ കോവിഡിെൻറ മറവിൽ നടത്തുന്ന ഇടപെടലുകൾ സംബന്ധിച്ച് പൊലീസ് ഉന്നത ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ടെങ്കിലും നടപടികളൊന്നും റവന്യൂ വകുപ്പ് സ്വീകരിച്ചിട്ടില്ല.
അതിർത്തിയിൽ തുടർച്ചയായി സംഘർഷം ഉണ്ടാകുന്നത് കുമളി, തേക്കടി മേഖലകളിലെ വ്യാപാര രംഗത്തും സാമ്പത്തിക മേഖലയിലും വലിയ തിരിച്ചടിയാവുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.