എം.ജി

സർവകലാശാല പരീക്ഷയെഴുതാൻ കഴിയാത്ത വിദ്യാർഥികൾക്ക് അവസരം നൽകും കോട്ടയം: കോവിഡ് 19 വ്യാപന സാഹചര്യത്തിൽ കണ്ടെയ്​ൻമൻെറ്​ സോണുകളിൽപെട്ട് നിശ്ചിത പരീക്ഷകേന്ദ്രങ്ങളിലെത്തി ഈ മാസം 27 വരെ പരീക്ഷയെഴുതാൻ കഴിയാതെവരുന്ന മഹാത്മാഗാന്ധി സർവകലാശാലയിലെ വിവിധ കോഴ്‌സുകളിലെ വിദ്യാർഥികൾക്ക് മറ്റൊരവസരം നൽകുമെന്ന് പരീക്ഷ കൺട്രോളർ അറിയിച്ചു. കോവിഡ് മൂലം പരീക്ഷ മാറ്റി​െവക്കേണ്ടിവന്ന ജില്ലകളിലെ വിദ്യാർഥികൾക്കും അവസരം ലഭിക്കും. പി.ജി, ബി.എഡ് പരീക്ഷക്ക്​ കൊല്ലത്ത് കേന്ദ്രം; മലപ്പുറത്തെ കേന്ദ്രത്തിൽ മാറ്റം ഇന്നുമുതൽ നടക്കുന്ന മഹാത്മാഗാന്ധി സർവകലാശാലയുടെ നാലാം സെമസ്​റ്റർ പി.ജി പരീക്ഷകൾക്കും 22ന്​ ആരംഭിക്കുന്ന നാലാം സെമസ്​റ്റർ ബി.എഡ് പരീക്ഷകൾക്കും തിരുവനന്തപുരം, കൊല്ലം ജില്ലകൾ തെരഞ്ഞെടുത്ത വിദ്യാർഥികൾക്ക് കൊല്ലം ഫാത്തിമമാതാ നാഷനൽ കോളജിൽ പരീക്ഷയെഴുതാമെന്ന്​ പരീക്ഷ കൺട്രോളർ അറിയിച്ചു. മലപ്പുറം ഗവ. കോളജ് കോവിഡ് ഹോസ്പിറ്റലാക്കി മാറ്റുന്നതിനാൽ മലപ്പുറം ജില്ലയിലെ വിദ്യാർഥികൾ തിരൂരങ്ങാടി പി.എസ്.എം.ഒ കോളജിൽ പരീക്ഷയെഴുതണം. കോഴിക്കോട് ജില്ലയിലെ പരീക്ഷകേന്ദ്രം മലബാർ ക്രിസ്ത്യൻ കോളജാണ്. വിദ്യാർഥികൾ ഹാൾടിക്കറ്റ് അല്ലെങ്കിൽ പകർപ്പ്, ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് എന്നിവ കരുതണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.