നെടുങ്കണ്ടം പഞ്ചായത്ത് നിര്‍മിച്ചുനല്‍കിയ പൊലീസ് വിശ്രമകേന്ദ്രം
നെടുങ്കണ്ടം: അതിര്‍ത്തിയില്‍ സ്ഥിരമായി പൊലീസ് എയിഡ് പോസ്റ്റ് സ്ഥാപിക്കണമെന്ന മുറവിളി ശക്തമാകുമ്പോഴും താല്‍ക്കാലിക വിശ്രമകേന്ദ്രം സംരക്ഷണമില്ലാതെ നശിക്കുന്നു. തേവാരംമെട്ടിലെ പൊലീസ് വിശ്രമകേന്ദ്രമാണ് നശിക്കുന്നത്. കോവിഡ് തരംഗം ശക്തമായിരുന്ന സമയത്താണ് കേരള-തമിഴ്നാട് അതിര്‍ത്തിയോട് ചേര്‍ന്ന് തേവാരംമെട്ടില്‍ പൊലീസ് വിശ്രമകേന്ദ്രം സ്ഥാപിച്ചത്.
കോവിഡ് നിയന്ത്രണങ്ങള്‍ അവസാനിച്ചതോടെ പൊലീസുകാർ ഇങ്ങോട്ട് എത്താതായി. നെടുങ്കണ്ടം പഞ്ചായത്തിെൻറ ഒരുലക്ഷം രൂപയോളം മുതല്‍മുടക്കിലാണ് പൊലീസ് വിശ്രമകേന്ദ്രം ഒരുക്കിയത്. ലോക്ഡൗൺ കാലത്ത് തമിഴ്നാട്ടില്‍നിന്ന് ആളുകള്‍ അനധികൃതമായി കടന്നുവരുന്നത് തടയുകയായിരുന്നു ലക്ഷ്യം. നെടുങ്കണ്ടം പൊലീസ് സ്റ്റേഷനില്‍നിന്ന് ഉദ്യോഗസ്ഥരെത്തി 24 മണിക്കൂറും പരിശോധന ഇവിടെ നടന്നിരുന്നു. ഉദ്യോഗസ്ഥര്‍ക്ക് വിശ്രമിക്കുവാന്‍ കസേരകള്‍ വൈദ്യുതി എന്നിവയും എത്തിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.