നെടുങ്കണ്ടം: തമിഴ്നാട്ടില്‍ 240 കിലോ കഞ്ചാവുമായി പിടിയിലായ മൂവര്‍ സംഘത്തില്‍നിന്ന് പൊലീസിനെ വെട്ടിച്ച് കേരളത്തിൽ ഒളിവില്‍ കഴിഞ്ഞ പ്രതിയെ നെടുങ്കണ്ടം പൊലീസിെൻറ സഹായത്തോടെ തമിഴ്നാട്ടിലെ മധുര സ്പെഷല്‍ സ്ക്വാഡ്് വണ്ടന്മേട്ടില്നിന്ന് പിടികൂടി.
കമ്പം-ബോഡിമെട്ട് റൂട്ടില്‍ ട്രിപ്പ് ജീപ്പ് ഡ്രൈവര്‍ കമ്പം സ്വദേശി ഈശ്വറാണ് അറസ്റ്റിലായത്. മധുര സ്പെഷല്‍ സ്ക്വാഡ് ഒരാഴ്ചയിലധികമായി ഇയാളെ അന്വേഷിക്കുകയായിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഇയാള്‍ നെടുങ്കണ്ടത്ത് എത്തിയതായി ഫോണ്‍കാള്‍ രേഖകളിൽനിന്ന് തമിഴ്നാട് പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് തമിഴ്നാട് പൊലീസ് നെടുങ്കണ്ടം പൊലീസുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തില്‍ നെടുങ്കണ്ടത്തെ ബന്ധുവിെൻറ വീട്ടില്‍ ഒളിവില്‍ കഴിയുന്നതായി മനസ്സിലായി. കമ്പം-ബോഡിമെട്ട് റൂട്ടില്‍ ട്രിപ്പ് ജീപ്പ് ഓടിച്ചിരുന്ന ഈശ്വര്‍ രാത്രിയില്‍ മറ്റ് രണ്ട് സുഹൃത്തുക്കളുടെ സഹായത്തോടെ കഞ്ചാവ് കടത്തുക പതിവായിരുന്നു.
തമിഴ്നാട് പൊലീസിന് ലഭിച്ച രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തില്‍ കഴിഞ്ഞയാഴ്ച അതിര്‍ത്തിയില്‍ നടത്തിയ പരിശോധനയില്‍ ഈശ്വരന് ഓടിച്ചിരുന്ന ജീപ്പില്‍നിന്ന് 240 കിലോ കഞ്ചാവ് പിടികൂടി. ഇയാളുടെ രണ്ട് സുഹൃത്തുക്കള്‍ പൊലീസ് പിടിയിലായെങ്കിലും ഈശ്വരന് വാഹനവും കഞ്ചാവും ഉപേക്ഷിച്ച് രക്ഷപ്പെട്ടു. നെടുങ്കണ്ടം സി.ഐ. ബിനു, സിവില്‍ ഓഫിസര്‍മാരായ ഷാനു എന്‍.വാഹിദ്, അജീഷ് എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.