കല്ലാര്‍ പുഴയുടെ തീരത്ത് നിര്‍മാണം ആരംഭിച്ച കെ.എസ്.ഇ.ബിയുടെ മിനി ൈവദ്യുതി ഭവന്
നെടുങ്കണ്ടം: തുടര്‍ച്ചയായി വെള്ളംകയറുന്ന കല്ലാര്‍ പുഴയുടെ തീരത്ത്് കെ.എസ്.ഇ.ബിയുടെ മിനി ൈവദ്യുതി ഭവന് നിര്‍മാണത്തിനെതിരെ വ്യാപക പ്രതിഷേധം. വെള്ളം ഉയരുന്നതിനുള്ള സാധ്യത പരിഗണിക്കാതെയാണ് 2.20 കോടി ചെലവിൽ ൈവദ്യുതി ഭവന് നിര്‍മിക്കുന്നത്.
കല്ലാര്‍ ഡാമിെൻറ വൃഷ്ടി പ്രദേശത്താണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് രണ്ട് ആഴ്ചക്കിടെ രണ്ടുതവണയാണ് കല്ലാര്‍ ഡാമിെൻറ ഷട്ടർ ഉയര്‍ത്തിയത്.
ഇടുക്കി പദ്ധതിയുടെ ഡൈവേര്ഷന് ഡാമാണ് കല്ലാര്‍. ഏതാനും മണിക്കൂറുകള്‍ തുടര്‍ച്ചയായി ശക്തമായ മഴപെയ്താല്‍ അണക്കെട്ട് നിറയുകയും ഡാമിെൻറ വൃഷ്ടിപ്രദേശത്തും പുഴയോരത്തോട് ചേര്‍ന്ന വീടുകളിലും വെള്ളംകയറുകയും ചെയ്യും. ജണ്ടയോട് ചേര്‍ന്ന് പുഴയില്‍നിന്ന് അധികം ദൂരത്തില്‍ അല്ലാതെയാണ് നിര്‍മാണം.രണ്ട് ആഴ്ചക്കിടെ രണ്ടുതവണ ഡാമില്‍ വെള്ളം ഉയരുകയും നിര്‍മാണം നടക്കുന്ന പ്രദേശങ്ങളില്‍ കല്‍ക്കെട്ട് അടക്കം വെള്ളത്തിൽ മുങ്ങുകയും കോണ്‍ക്രീറ്റിങ് ഒലിച്ചുപോവുകയും ചെയ്തു.
നെടുങ്കണ്ടത്തും കല്ലാറിലുമായി ചിതറിക്കിടക്കുന്ന ൈവദ്യുതി വകുപ്പിെൻറ ഓഫിസുകൾ ഒരുകുടക്കീഴിലാക്കുകയാണ് മിനി വൈദ്യുതി ഭവെൻറ ലക്ഷ്യം. കല്ലാര്‍ ഡാമിന് സമീപം വൈദ്യുതി വകുപ്പിെൻറ സ്ഥലത്താണ് മൂന്ന് നിലകളിലായി 2625 ചതുരശ്ര അടി വിസ്തീര്‍ണത്തിൽ വൈദ്യുതി ഭവന് നിര്‍മിക്കുന്നത്. കെ.എസ്.ഇ.ബിക്ക് പ്രദേശത്ത് അനുയോജ്യമായ മറ്റ്്് സ്ഥലം ഉള്ളപ്പോഴാണ് വൃഷ്ടിപ്രദേശത്തെ നിര്‍മാണമെന്നും ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.