വാതിലിനു പുറത്ത് കണ്ടെത്തിയ എഴുത്ത് കാണിക്കുന്ന ഗൃഹനാഥ
തൊടുപുഴ: വീടിെൻറ വാതിൽ പുറത്തുനിന്ന് ഒാടാമ്പലിട്ട് ചോരപ്പാടുള്ളതെന്ന് തോന്നിക്കുന്ന കടലാസിൽ കുത്തിക്കുറിച്ച നിലയിൽ. വ്യാഴാഴ്ച രാവിലെ വീട്ടുകാർ ഉണർന്ന് വാതിൽ തുറക്കാൻ കഴിയാതെ പുറകുവശത്തെ വാതിൽവഴി ഇറങ്ങി നോക്കുേമ്പാഴാണ് ഒാടാമ്പലിട്ട നിലയിൽ കണ്ടത്.
പ്രത്യേക ലിപിയിൽ എന്തോ എഴുതിയ കടലാസ് ഒാടാമ്പലിൽ തൂക്കിയിട്ടിരിക്കുന്നതായും കണ്ടെത്തി. എഴുത്ത് വായിക്കാൻ കഴിയുന്ന രൂപത്തിലല്ല. തൊടുപുഴ റിവർവ്യൂ േറാഡിന് സമീപം തച്ചേട്ട് ബിജുവിെൻറ വീട്ടിലാണ് സംഭവം.
മൂന്ന് ദിവസം മുമ്പും ഇൗ വീടിെൻറ വാതിൽ പുറത്തുനിന്ന് ഒാടാമ്പലിട്ട സംഭവമുണ്ടായി. സംഭവം ആവർത്തിച്ചതോടെ വീട്ടുകാർ ഭീതിയിലാണ്. പൊലീസിൽ പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.