Posted On
date_range Updated On
date_range 4.5 കിലോ കഞ്ചാവുമായി ഒരാൾ അറസ്റ്റിൽ
അടിമാലി: വിൽപനക്ക് കൊണ്ടുവന്ന നാലരക്കിലോ കഞ്ചാവുമായി ജോസ്ഗിരി സ്വദേശിയെ രാജാക്കാട് പൊലീസും ജില്ല പൊലീസ് മേധാവിയുടെ കീഴിലുള്ള ഡാൻസാഫ് സംഘവും പിടികൂടി. കൊച്ചുപ്പ് കളത്തിൽപറമ്പിൽ ജോസിനെയാണ്(62) അറസ്റ്റ് ചെയ്തത്. ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവുമായി പ്രതിയെ പിടികൂടിയത്. പ്രതിയെ ഞായറാഴ്ച കോടതിയിൽ ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.