നെടുങ്കണ്ടം: നെടുങ്കണ്ടം സെന്‍ട്രല്‍ ജങ്ഷനിലെ ജെ.പി.എസ് ഫർണിച്ചര്‍ കടയിൽ വൻ തീ പിടിത്തം. കട അടച്ച് ജീവനക്കാര്‍ പോയശേഷം വ്യാഴാഴ്ച രാത്രി പത്തോടെയായിരുന്നു സംഭവം. സ്ഥാപനത്തില്‍നിന്ന് പുക ഉയരുന്നതു കണ്ട് സമീപത്തെ കടക്കാർ അഗ്നിശമന സേനയെ അറിയിക്കുകയായിരുന്നു. 10 ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായാണ് പ്രാഥമിക വിലയിരുത്തൽ.
അഗ്നിരക്ഷാ സേന എത്തിയതിനാല്‍ കൂടുതല്‍ ഭാഗത്തേക്ക് തീ പടരാതെ അണക്കാന്‍ കഴിഞ്ഞു. സ്ഥാപനത്തിന്റെ മുന്‍ഭാഗം പൂർണമായി കത്തിനശിച്ചു. മുന്‍ഭാഗത്ത് വില്പനക്കായി സൂക്ഷിച്ചിരുന്ന ഫര്‍ണിച്ചറുകള്‍ സീലിങ് ഉരുകിവീണ് നശിച്ചു. ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് സ്ഥാപനം തുടങ്ങിയത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.