ല​യ​ൾ ജി​ല്ല വി​ക​സ​ന ക​മീ​ഷ​ണ​ര്‍ അ​ർ​ജു​ൻ പാ​ണ്ഡ്യ​ൻ സ​ന്ദ​ർ​ശ​ിക്കുന്നു

ലയങ്ങൾ ശോചനീയം

ഇടുക്കി: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പീരുമേട് താലൂക്കിലെ തേയിലത്തോട്ടങ്ങളിലെ ലയങ്ങളിലെ സൗകര്യം വിലയിരുത്തുന്നതിനും അടിസ്ഥാന സൗകര്യം ഉറപ്പുവരുത്തുന്നതിനും യോഗം ചേർന്നു. കലക്ടര്‍ ഷീബ ജോര്‍ജിന്റെ നിര്‍ദേശപ്രകാരം ജില്ല വികസന കമീഷണര്‍ അര്‍ജുന്‍ പാണ്ഡ്യന്റെ നേതൃത്വത്തില്‍ പീരുമേട് താലൂക്ക് കോൺഫറന്‍സ് ഹാളിലാണ് യോഗം ചേർന്നത്.

ലയങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങളായ ശുചിമുറി, ശുദ്ധജലം, വൈദ്യുതി, സുരക്ഷിതമായ മേല്‍ക്കൂര, ഡ്രെയിനേജ് സൗകര്യം എന്നിവ ഉറപ്പുവരുത്തുക, തോട്ടങ്ങളിലെ ദുരന്ത പ്രതിരോധ നടപടികളുടെ അവലോകനം, അടഞ്ഞുകിടക്കുന്ന തോട്ടങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളുടെ അവലോകനം, വികസനപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് തോട്ടങ്ങളില്‍നിന്ന് എൻ.ഒ.സി ലഭിച്ചിട്ടില്ലാത്ത സാഹചര്യങ്ങള്‍ തുടങ്ങിയവ ചര്‍ച്ച ചെയ്യുക എന്നീ ലക്ഷ്യങ്ങളോടെയാണ് യോഗം വിളിച്ചത്.

കൃത്യമായ കണക്ക് ലഭ്യമാക്കാത്തതിൽ താക്കീത്

ലയങ്ങളുമായി ബന്ധപ്പെട്ട് കൃത്യമായ കണക്കുകൾ ലഭ്യമാക്കാത്തതിൽ ജില്ല വികസന കമീഷണർ താക്കീത് നൽകി. രണ്ടാഴ്ച കഴിഞ്ഞ് അടുത്ത യോഗം ചേരാനും യോഗത്തിൽ കൃത്യമായ കണക്കുകൾ ഹാജരാക്കാനും അദ്ദേഹം കർശന നിർദേശം നൽകി. 11 എസ്റ്റേറ്റുകളിൽനിന്നുമുള്ള പ്രതിനിധികൾ മാത്രമാണ് യോഗത്തിൽ പങ്കെടുത്തത്. വരാത്ത എസ്റ്റേറ്റ് മാനേജ്മെന്റുകൾക്ക് നോട്ടീസ് അയക്കുമെന്ന് വികസന കമീഷണർ അറിയിച്ചു.

രണ്ടാഴ്ചകൊണ്ട് സംയുക്ത പരിശോധന പൂർത്തിയാക്കാനും ഡി.ഡി.സി നിർദേശം നൽകി. ലയങ്ങളുടെ അവസ്ഥ വളരെ ശോച്യാവസ്ഥയിലാണെന്നും പ്രശ്നങ്ങൾക്ക് അനുഭാവപൂർവമായ നടപടികൾ കൈക്കൊള്ളുന്നതിനു വേണ്ടിയുള്ള ശ്രമങ്ങളാണ് ഭരണകൂടം നടത്തുന്നതെന്നും പ്രാഥമിക നടപടി എന്നോണമാണ് ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥർ, പഞ്ചായത്ത്, ട്രേഡ് യൂനിയൻ മുതലായവരെ ഉൾക്കൊള്ളിച്ച് സംയുക്ത യോഗം സംഘടിപ്പിച്ചതെന്നും കമീഷണർ പറഞ്ഞു.

അ​റ്റ​കു​റ്റ​പ്പ​ണി പൂ​ർ​ത്തീ​ക​രി​ക്കാ​ൻ നി​ർ​ദേ​ശം

ല​യ​ങ്ങ​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി എ​ത്ര​യും വേ​ഗം പൂ​ർ​ത്തീ​ക​രി​ക്കാ​ൻ പ്ലാ​ന്റേ​ഷ​ൻ മാ​നേ​ജ്‍മെ​ന്റി​ന് ജി​ല്ല വി​ക​സ​ന ക​മീ​ഷ​ണ​ർ നി​ർ​ദേ​ശം ന​ൽ​കി. താ​ലൂ​ക്കി​ലെ എ​ല്ലാ തോ​ട്ട​ങ്ങ​ളു​ടെ​യും ലി​സ്റ്റും അ​വി​ടെ​യു​ള്ള ല​യ​ങ്ങ​ളു​ടെ പൂ​ർ​ണ​വി​വ​ര​ങ്ങ​ളും ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ ന​ൽ​ക​ണം. ഓ​രോ വി​ല്ലേ​ജി​ലെ​യും പ​രി​ധി​ക്കു​ള്ളി​ലെ തോ​ട്ട​ങ്ങ​ളു​ടെ​യും താ​മ​സ​സ്ഥ​ല​ങ്ങ​ളു​ടെ​യും പൂ​ർ​ണ​വി​വ​ര​ങ്ങ​ൾ സ​മാ​ഹ​രി​ക്കാ​ൻ വി​ല്ലേ​ജ് ഓ​ഫി​സ​ർ​മാ​രെ​യും പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​മാ​രെ​യും ചു​മ​ത​ല​പ്പെ​ടു​ത്തി.

അ​ഴു​ത ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് പി.​എം. നൗ​ഷാ​ദ്, ജി​ല്ല പ​ഞ്ചാ​യ​ത്ത്‌ അം​ഗം കെ.​ടി. ബി​നു, ഉ​പ്പു​ത​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്റ് ജ​യിം​സ് കെ. ​ജേ​ക്ക​ബ്, വ​ണ്ടി​പ്പെ​രി​യാ​ർ പ​ഞ്ചാ​യ​ത്ത്‌ വൈ​സ് പ്ര​സി​ഡ​ന്റ് ശ്രീ​രാ​മ​ൻ, ചീ​ഫ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ ഓ​ഫ് പ്ലാ​ന്റേ​ഷ​ന്‍ ശാ​ലി​നി എ​സ്. നാ​യ​ർ, ത​ഹ​സി​ൽ​ദാ​ർ (ഭൂ​രേ​ഖ) പി.​ഡി. സു​നി​ൽ കു​മാ​ർ, പീ​രു​മേ​ട് ഡി​വൈ.​എ​സ്.​പി സ​ന​ൽ കു​മാ​ർ, ബ​ന്ധ​പ്പെ​ട്ട വി​ല്ലേ​ജ് ഓ​ഫി​സ​ര്‍മാ​ര്‍, സെ​ക്ര​ട്ട​റി​മാ​ര്‍, തോ​ട്ടം മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ര്‍മാ​ര്‍, തൊ​ഴി​ലാ​ളി യൂ​നി​യ​ന്‍ പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

ല​യ​ങ്ങ​ളി​ൽ 3000 കു​ടും​ബ​ങ്ങ​ൾ

പ്ലാ​ന്റേ​ഷ​ൻ ഇ​ൻ​സ്‌​പെ​ക്ട​റു​ടെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം പീ​രു​മേ​ട് താ​ലൂ​ക്കി​ൽ 50ഓ​ളം എ​സ്റ്റേ​റ്റു​ക​ളി​ലാ​യി (പൂ​ട്ടി​ക്കി​ട​ക്കു​ന്ന​ത്​ ഉ​ൾ​പ്പെ​ടെ) ആ​യി​ര​ത്തി​നു മു​ക​ളി​ൽ ല​യ​ങ്ങ​ളാ​ണു​ള്ള​ത്. മൂ​വാ​യി​ര​ത്തോ​ളം കു​ടും​ബ​ങ്ങ​ൾ (7000ത്തി​ല​ധി​കം ആ​ളു​ക​ൾ) ല​യ​ങ്ങ​ളി​ൽ അ​ധി​വ​സി​ക്കു​ന്നു. റ​വ​ന്യൂ വ​കു​പ്പ്, തൊ​ഴി​ൽ വ​കു​പ്പ്, പ​ഞ്ചാ​യ​ത്ത് സം​യു​ക്ത​മാ​യി ല​യ​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​വ​രു​ന്നു​ണ്ട്. പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ട് ഡി.​ഡി.​സി ആ​വ​ശ്യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് യോ​ഗ​ത്തി​നു​മു​മ്പ് ​ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ സ​മ​ർ​പ്പി​ച്ചി​രു​ന്നു. 0

പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ട്രേഡ് യൂനിയൻ

അടിയന്തരമായി റിലീഫ് കമ്മിറ്റി വിളിക്കണം, തോട്ടം മേഖലയിൽ അനുവദിച്ച 10 കോടി തൊഴിലാളികൾക്ക് പ്രയോജനകമായ രീതിയിൽ വിനിയോഗിക്കണമെന്ന് ട്രേഡ് യൂനിയൻ പ്രതിനിധികൾ യോഗത്തിൽ ആവശ്യപ്പെട്ടു.

ലയങ്ങളിൽ നടക്കുന്ന പരിശോധന മികച്ച രീതിയിൽ നടത്തണം, മുഴുവൻ ലയങ്ങളും നന്നാക്കുന്നതിനുള്ള നടപടി ഉണ്ടാകണം, തീരുമാനം എടുക്കേണ്ട മാനേജ്മെന്റ് പ്രതിനിധികൾ പങ്കെടുക്കാത്ത നടപടി അംഗീകരിക്കാനാവില്ല, ലയങ്ങളിലെ ചോർച്ച, ശൗചാലയം, മുതലായ പ്രശ്നങ്ങളിൽ പരിഹാരം കാണണം, അന്തർസംസ്ഥാന തൊഴിലാളികൾക്ക് ലയങ്ങൾ കൊടുക്കുകയും മറ്റുള്ളവർക്ക് കൊടുക്കാത്ത സാഹചര്യം നിലനിൽക്കുന്നുണ്ടെന്നും പ്രശ്നം പരിഹരിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.

Tags:    
News Summary - Layas is deplorable

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.