ഭർത്താവിനെ കഴുത്തിൽ കയർ മുറുക്കി കൊലപ്പെടുത്തിയ യുവതി അറസ്​റ്റിൽ

കുമളി: മദ്യലഹരിയിലായിരുന്ന ഭർത്താവിനെ കഴുത്തിൽ കയർ കുരുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ യുവതി അറസ്​റ്റിൽ. തേനി പെരിയകുളം കാളിയമ്മൻകോവിൽ തെരുവിൽ രഞ്ജിത് കുമാർ (33) കൊല്ലപ്പെട്ട കേസിൽ ഭാര്യ സത്യയെയാണ്​ (26) തേനി എസ്.പി പ്രവീൺ ഡോങ്​റേയുടെ നിർദേശപ്രകാരം പെരിയകുളം പൊലീസ് അറസ്​റ്റ്​ ചെയ്തത്​.

ഈ മാസം 19ന് രാത്രിയാണ് കേസിനാസ്പദ സംഭവം. മദ്യലഹരിയിൽ വഴക്കിട്ട രഞ്ജിത് കുമാറിനെ കട്ടിലിൽ തള്ളിവീഴ്ത്തി കഴുത്തിൽ കയർ കുരുക്കി കൊലപ്പെടുത്തുകയായിരുന്നെന്ന് സത്യ പൊലീസിനോട് സമ്മതിച്ചു. രഞ്ജിത് കുമാറിന് മറ്റുസ്ത്രീകളുമായി ഉണ്ടായിരുന്ന ബന്ധമാണ് കലഹത്തിന് കാരണം.

സ്വാഭാവികമരണ​െമന്ന്​ കരുതിയ സംഭവം രഞ്ജിത് കുമാറി​െൻറ പിതാവ് രാജ എസ്.പിക്ക് പരാതി നൽകിയതോടെയാണ് കൊലപാതകമെന്ന്​ തെളിഞ്ഞത്. മൃതദേഹം പുറത്തെടുത്ത് തേനി മെഡിക്കൽ കോളജിൽ പോസ്​റ്റ്​മോർട്ടം നടത്തിയതോടെ കഴുത്ത് ഞെരിച്ചാണ് കൊലപാതകമെന്ന് വ്യക്തമായി. സത്യയെ കോടതി റിമാൻഡ്​ ചെയ്തു. ഇവർക്ക് എട്ടുമാസം പ്രായമുള്ള പെൺകുഞ്ഞുണ്ട്.

Tags:    
News Summary - Woman arrested for strangling husband to death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.