കഞ്ചാവ് വിൽപനക്കിടെ പിടിയിലായ വീട്ടമ്മയും കുടുംബാംഗങ്ങളും
Posted On
date_range Updated On
date_range ആറ് കിലോ കഞ്ചാവുമായി ഏഴുപേർ പിടിയിൽ
കുമളി: വിൽപനക്ക് സൂക്ഷിച്ച കഞ്ചാവുമായി ഒരു കുടുംബത്തിലെ നാലുപേർ ഉൾപ്പടെ ഏഴു പേർ പൊലീസ് പിടിയിൽ. തേനി ജില്ലയിലെ ഗൂഡല്ലൂരിലാണ് സംഭവം.
ഗൂഡല്ലൂർ വടക്ക് വീഥിയിൽ മുരുകേശ്വരി ( 50 ), മകൻ രഞ്ജിത് കുമാർ (24), മകൾ രഞ്ജിത (27), മരുമകൾ ശിവരഞ്ജിനി (23), കഞ്ചാവ് കച്ചവടത്തിന്‍റെ ഇടനിലക്കാരനായ പ്രഭു (38), കഞ്ചാവ് വാങ്ങാനെത്തിയ അരുൺ പാണ്ഡ്യൻ (26) , ശബരിമണി (25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരുടെ പക്കൽനിന്ന് ആറു കിലോ കഞ്ചാവും ബൈക്കും 26,000 രൂപയും പിടിച്ചെടുത്തു.
മുമ്പ്, കുമളിവഴി കഞ്ചാവ് കടത്താൻ ശ്രമിക്കുന്നതിനിടെ 10 കിലോ കഞ്ചാവുമായി തമിഴ്നാട്ടിൽ പിടിയിലായ ആളാണ് മുരുകേശ്വരി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.