കു​മ​ളി അ​ട്ട​പ്പ​ള്ള​ത്തു​നി​ന്ന്​ പി​ടി​കൂ​ടി​യ പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ

നിരോധിത പുകയില ഉൽപന്നം പിടികൂടി

കു​മ​ളി: എ​ക്​​സൈ​സ്, പൊ​ലീ​സ് സം​യു​ക്ത പ​രി​ശോ​ധ​ന​യി​ൽ വി​ൽ​പ​ന​ക്കാ​യി സൂ​ക്ഷി​ച്ച നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി. മു​രു​ക​ടി സ്വ​ദേ​ശി മ​ഠ​ത്തി​ൽ വീ​ട്ടി​ൽ തേ​ജ​സ് (43) കു​മ​ളി അ​ട്ട​പ്പ​ള്ള​ത്ത്​ സൂ​ക്ഷി​ച്ചി​രു​ന്ന 302 പാ​ക്ക​റ്റ് നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ളാ​ണ് പി​ടി​കൂ​ടി​യ​ത്. ഇ​യാ​ൾ​ക്കെ​തി​രെ കു​മ​ളി പൊ​ലീ​സ് കേ​സെ​ടു​ത്തു.

ഇ​ടു​ക്കി എ​ക്സൈ​സ് ഇ​ന്‍റ​ലി​ജ​ൻ​സ് ന​ൽ​കി​യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. വ​ണ്ടി​പ്പെ​രി​യാ​ർ എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ പി.​ജി. രാ​ജേ​ഷ്, പ്രി​വ​ന്‍റി​വ് ഓ​ഫി​സ​ർ ബി. ​രാ​ജ്കു​മാ​ര്‍, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ ടി.​എ. അ​നീ​ഷ്, പി.​എ​ൻ. ശ​ശി​ക​ല, കു​മ​ളി സ്റ്റേ​ഷ​നി​ലെ എ​സ്.​ഐ​മാ​രാ​യ നൗ​ഷാ​ദ്, വി.​ജി. അ​ജ​യ്ഘോ​ഷ്, കെ.​വി. മാ​ത്യു, പി.​കെ. സു​നി​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Prohibited tobacco product seized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.