ബൈക്കിൽ കറങ്ങി ആഭരണ കവർച്ച; രണ്ട് യുവാക്കൾ അറസ്​റ്റിൽ

കു​മ​ളി: ബൈ​ക്കി​ൽ ചു​റ്റി ന​ട​ന്ന് സ്ത്രീ​ക​ളു​ടെ ആ​ഭ​ര​ണ​ങ്ങ​ൾ പി​ടി​ച്ചു​പ​റി​ക്കു​ന്ന യു​വാ​ക്ക​ളെ തേ​നി പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. തേ​നി സ്വ​ദേ​ശി​ക​ളാ​യ ബം​ഗ്ലാ​മേ​ട്ടി​ൽ രാ​ജേ​ഷ് (36), ശെ​ന്തി​ൽ​കു​മാ​ർ (43) എ​ന്നി​വ​രാ​ണി​വ​ർ. 18.5 പ​വ​ൻ സ്വ​ർ​ണ​വും ബൈ​ക്കും പി​ടി​ച്ചെ​ടു​ത്തു. തേ​നി ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ ക​റ​ങ്ങി നി​ര​വ​ധി സ്ത്രീ​ക​ളു​ടെ ആ​ഭ​ര​ണ​ങ്ങ​ളാ​ണ് ഇ​രു​വ​രും ചേ​ർ​ന്ന് പി​ടി​ച്ചു​പ​റി​ച്ച​ത്.

നി​ര​വ​ധി പ​രാ​തി​ക​ളാ​യ​തോ​ടെ ഇ​ൻ​സ്പെ​ക്ട​ർ സു​രേ​ഷ് കു​മാ​റി​െൻറ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക പൊ​ലീ​സ് സം​ഘം ഇ​വ​രെ പി​ടി​കൂ​ടാ​ൻ ശ്ര​മം തു​ട​ങ്ങി​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം തേ​നി​ക്ക്​ സ​മീ​പം വീ​ട് കു​ത്തി​ത്തു​റ​ന്ന് സ്വ​ർ​ണം മോ​ഷ്​​ടി​ച്ച സം​ഭ​വ​ത്തി​ലെ അ​ന്വേ​ഷ​ണ​ത്തി​നി​ട​യി​ലാ​ണ് ഇ​രു​വ​രും പി​ടി​യി​ലാ​യ​ത്. പ്ര​തി​ക​ളെ തി​ങ്ക​ളാ​ഴ്​​ച തേ​നി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Tags:    
News Summary - Jewelery robbery on bike; Two youths arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.