പി​ടി​യി​ലാ​യ പ്ര​തി​ക​ൾ

21 കിലോ കഞ്ചാവുമായി നാലുപേർ അറസ്​റ്റിൽ

കു​മ​ളി: കേ​ര​ള​ത്തി​ലേ​ക്ക് ച​ര​ക്കു​വാ​ഹ​ന​ത്തി​ൽ ഒ​ളി​പ്പി​ച്ച്​ ക​ട​ത്താ​ൻ ശ്ര​മി​ച്ച 21 കി​ലോ ക​ഞ്ചാ​വു​മാ​യി നാ​ലു​പേ​രെ ത​മി​ഴ്നാ​ട് പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു.

തേ​നി ഗൂ​ഡ​ല്ലൂ​രി​ൽ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം. കേ​ര​ള​ത്തി​ലേ​ക്ക് പ​ച്ച​ക്ക​റി​യും മ​റ്റ് ച​ര​ക്കു​ക​ളു​മാ​യി വ​രു​ന്ന പി​ക്അ​പ് ലോ​റി​യി​ൽ ക​ട​ത്താ​ൻ ത​യാ​റെ​ടു​ക്കു​മ്പോ​ഴാ​ണ് എ​സ്.​ഐ ദി​ന​ക​ര പാ​ണ്ഡ്യ​െൻറ നേ​തൃ​ത്വ​ത്തി​ൽ പി​ടി​കൂ​ടി​യ​ത്.

പി​ക്​​അ​പ്​ ഡ്രൈ​വ​ർ ഗൂ​ഡ​ല്ലൂ​ർ സ്വ​ദേ​ശി അ​ജി​ത് (27), സ​ഹോ​ദ​ര​ൻ അ​ഭി​നാ​ഷ് (25), വ​ല്ല​ര​ശ് (20), പ്ര​ണീ​ഷ് (25) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. വാ​ഹ​ന​വും പി​ടി​ച്ചെ​ടു​ത്തു. മു​മ്പ് പ​ല​ത​വ​ണ പ​ച്ച​ക്ക​റി ലോ​ഡി​നൊ​പ്പം കേ​ര​ള​ത്തി​ലേ​ക്ക് ക​ഞ്ചാ​വ് ക​ട​ത്തി​യി​രു​ന്ന​താ​യി പി​ടി​യി​ലാ​യ​വ​ർ പൊ​ലീ​സി​നോ​ട് പ​റ​ഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.