ചാരുകേശ്
Posted On
date_range Updated On
date_range മയക്കുമരുന്നുമായി കോളജ് വിദ്യാർഥി പിടിയിൽ
കുമളി : ലഹരി മരുന്നായ മെത്താംഫെറ്റാമൈനുമായി കോളജ് വിദ്യാർഥിയെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തു. തേനി ജില്ലയിലെ കമ്പം കാമാക്ഷിയമ്മൻ കോവിൽ തെരുവിൽ ചാരുകേശാണ് (20) പിടിയിലായത്. ഇയാളിൽനിന്ന് 2.10ഗ്രാം മയക്കുമരുന്ന് കണ്ടെടുത്തു.
ഉത്തമ പാളയത്തെ സ്വകാര്യ കോളജിൽ എം.ബി.എ രണ്ടാം വർഷ വിദ്യാർഥിയാണ് ചാരുകേശ് . വിദ്യാർഥികൾക്കിടയിൽ മയക്കുമരുന്ന് വിതരണം നടക്കുന്നതായി കമ്പം എസ്.ഐ ദേവരാജിന് ലഭിച്ച വരത്തെ തുടർന്നാണ് യുവാവിനെ പിടികൂടിയത്. ബംഗലൂരുവിൽ നിന്നാണ് മയക്കുമരുന്ന് വാങ്ങിയതെന്ന് പിടിയിലായ പ്രതി പൊലീസിനോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.