Posted On
date_range Updated On
date_range തേനിയിൽ ശൈശവ വിവാഹം; അഞ്ചുപേർക്കെതിരെ കേസ്
കുമളി: തേനി ജില്ലയിൽ ശൈശവ വിവാഹം നടത്തിയ സംഭവത്തിൽ വരൻ ഉൾെപ്പടെ അഞ്ചുപേർക്കെതിരെ ഗൂഡല്ലൂർ പൊലീസ് കേസെടുത്തു. പെൺകുട്ടിയെ വിവാഹം കഴിച്ച ഗൂഡല്ലൂർ സ്വദേശി വിജയ് (24), ഇയാളുടെ മാതാപിതാക്കൾ, പെൺകുട്ടിയുടെ രക്ഷിതാക്കൾ എന്നിവർക്കെതിരെയാണ് കേസ്.
പ്രതികൾ എല്ലാവരും ഒളിവിലാണ്. ഒരു വർഷം മുമ്പാണ് 10 വയസ്സുകാരിയെ വിജയ് വിവാഹം കഴിച്ചത്. സംഭവം സംബന്ധിച്ച് അടുത്തിടെ പൊലീസിന് പരാതി ലഭിച്ചതോടെയാണ് ബന്ധുക്കൾക്കും വരനുമെതിരെ കേസെടുത്തത്.വിവാഹം നടത്തിക്കൊടുത്ത മറ്റുള്ളവർക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.