സെൽവകുമാർ
Posted On
date_range Updated On
date_range 13 ലിറ്റർ മദ്യവുമായി പിടിയിൽ
കുമളി: വണ്ടിപ്പെരിയാറിൽ അനധികൃത മദ്യവിൽപന നടത്തിയ പൊക്കൻ ബേബി എന്ന സെൽവകുമാറിനെ (55) 13 ലിറ്റർ മദ്യവുമായി വണ്ടിപ്പെരിയാർ എക്സൈസ് ഇൻസ്പെക്ടർ രാജേഷും സംഘവും പിടികൂടി.
എസ്റ്റേറ്റ് മേഖലയിൽ വ്യാപകമായി മദ്യവില്പന നടക്കുന്നുവെന്ന പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വിൽപനക്ക് സൂക്ഷിച്ച മദ്യവുമായി ഇയാൾ പിടിയിലായത്.
എക്സൈസ് ഉദ്യോഗസ്ഥരായ ബി. രാജ്കുമാർ, പി.ഡി. സേവ്യർ, സിവിൽ എക്സൈസ് ഓഫിസർമാരായ ടി.എ. അനീഷ്, ഷൈൻ, പി.എൻ. ശശികല എന്നിവരും പരിശോധനയിൽ പങ്കെടുത്തു. പ്രതിയുടെ പേരിൽ മുമ്പും നിരവധി മദ്യവിൽപന കേസുകൾ ഉള്ളതാണ്. വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.