പിടിയിലായ പ്രതികൾ
Posted On
date_range Updated On
date_range കഞ്ചാവ് കടത്താൻ ശ്രമം; മൂന്നുപേർ പിടിയിൽ
കുമളി: സംസ്ഥാന അതിർത്തി വഴി ബൈക്കിൽ കഞ്ചാവ് കടത്താൻ ശ്രമിച്ച മൂന്നുപേരെ തമിഴ്നാട് പൊലീസ് അറസ്റ്റു ചെയ്തു. തേനി, വരശനാട് സ്വദേശികളായ മായൻ (42), ദിനേശ് കുമാർ (30), തങ്കപാണ്ടി (21) എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ പക്കൽ നിന്ന് 2.200 കിലോ കഞ്ചാവ് പൊലീസ് കണ്ടെടുത്തു.
കഞ്ചാവുമായി കമ്പംമെട്ട് അതിർത്തി വഴി കേരളത്തിലെത്തിച്ച് വിൽക്കാനാണ് മൂവരും വന്നതെന്ന് പൊലീസ് പറഞ്ഞു. കണ്ടമന്നുർ പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് മൂവരെയും പിടികൂടിയത്. അറസ്റ്റിലായ പ്രതികളെ തേനി കോടതി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.