വിജയലക്ഷ്മിയും വിജയപാർവതിയും
Posted On
date_range Updated On
date_range കുമളി പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ വീട്ടിൽ 'ഇരട്ട' മധുരം
കുമളി: പ്ലസ് ടു പരീക്ഷയിൽ കുമളി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റിന്‍റെ വീട്ടിൽ 'ഇരട്ട' മധുരം. പ്രസിഡന്‍റ് ശാന്തി ഷാജിമോൻ മുൻ പഞ്ചായത്തംഗം ഷാജിമോൻ ശ്രീധരൻ നായർ എന്നിവരുടെ ഇരട്ടക്കുട്ടികളാണ് പ്ലസ് ടുവിന് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങി അഭിമാനമായത്. കുമളി അട്ടപ്പള്ളം സെന്‍റ് തോമസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാർഥികളായിരുന്ന വിജയലക്ഷ്മിയും വിജയ പാർവതിയും യഥാക്രമം 97.58, 97.33 ശതമാനം മാർക്ക് നേടിയാണ് കുടുംബത്തിന് ഇരട്ടി മധുരം സമ്മാനിച്ചത്. പത്താംതരം പരീക്ഷയിലും ഇരുവരും മികച്ച വിജയം നേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.