തൊടുപുഴ: കെ.എസ്.ആർ.ടി.സി. ഡിപ്പോ താൽക്കാലികമായി പ്രവർത്തിക്കുന്ന നഗരസഭയുടെ ലോറി സ്റ്റാൻഡ് തിരിച്ചെടുക്കാൻ കൗൺസിലിൽ തീരുമാനം. മാർച്ച് 31ന് മുമ്പ് സ്ഥലം തിരികെനൽകണമെന്ന് ആവശ്യപ്പെട്ട് നഗരസഭ കെ.എസ്.ആർ.ടി.സിക്ക് കത്ത് നൽകും. ആധുനിക ടെർമിനൽ പണിയുന്നതിനായി വർഷങ്ങൾക്ക് മുമ്പാണ് ഡിപ്പോ ലോറി സ്റ്റാൻഡിലേക്ക് താൽക്കാലികമായി മാറ്റിസ്ഥാപിച്ചത്. ഇപ്പോൾ പുതിയ സ്റ്റാൻഡിെൻറ പണി 90 ശതമാനം പൂർത്തിയാക്കിയിട്ടുണ്ട്.
എന്നാൽ, ബാക്കി പണി പൂർത്തിയാക്കി സ്റ്റാൻഡ് തുറക്കാനുള്ള നടപടി ഉണ്ടാകുന്നില്ല. ഇതേ തുടർന്നാണ് സ്റ്റാൻഡ് ഒഴിയണമെന്ന് നഗരസഭ ആവശ്യപ്പെട്ടിരിക്കുന്നത്. മുമ്പ് ഇക്കാര്യം ആവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സിക്ക് കത്ത് നൽകിയിരുന്നെങ്കിലും നടപടികളൊന്നുമുണ്ടായിരുന്നില്ല. താൽക്കാലിക ഡിപ്പോയായി പ്രവർത്തിക്കുന്ന ലോറി സ്റ്റാൻഡിൽ യാത്രക്കാർ വലിയ ദുരിതമാണ് അനുഭവിക്കുന്നത്. നിർമാണം പൂർത്തിയായിക്കിടക്കുന്ന പുതിയ സ്റ്റാൻഡിേലക്ക് ഡിപ്പോ മാറ്റണമെന്നാവശ്യപ്പെട്ട് സമരങ്ങളടക്കം നടക്കുന്ന സാഹചര്യത്തിലാണ് നഗരസഭ വീണ്ടും ഈ ആവശ്യമുന്നയിച്ചിരിക്കുന്നത്.
കൂടാതെ കുന്നം കോളനിയിലെ 18 കുടുംബങ്ങൾക്ക് പട്ടയം നൽകുന്നതിനായുള്ള നിരാക്ഷേപ പത്രം (എൻ.ഒ.സി) നൽകാനും കൗൺസിൽ യോഗം തീരുമാനമെടുത്തു.
ഉടൻ തന്നെ എൻ.ഒ.സി റവന്യൂ വകുപ്പിന് നൽകും. വർഷങ്ങൾക്ക് മുമ്പ് രൂപവത്കരിച്ച കോളനിയാണ് ഇത്. പക്ഷേ, ഇവിടെ താമസിക്കുന്ന കുടുംബങ്ങൾക്ക് ഇതുവരെ പട്ടയം ലഭിച്ചിരുന്നില്ല. റവന്യൂ സർവേ പൂർത്തിയാക്കിയതിനെ തുടർന്നാണ് ശനിയാഴ്ച നടന്ന നഗരസഭ കൗൺസിൽ എൻ.ഒ.സി നൽകാൻ തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.