കുളത്തിൽനിന്ന് കുടിവെള്ളം ശേഖരിക്കുന്ന കോഴിപ്പന കുടിക്കാർ
Posted On
date_range Updated On
date_range കുടിവെള്ളമില്ലാതെ കോഴിപ്പനക്കുടിയിലെ ആദിവാസികൾ
അടിമാലി: ശാന്തൻപാറ പഞ്ചായത്തിലെ കോഴിപ്പനക്കുടിയിലെ ആദിവാസികൾ കുടിവെള്ളമില്ലാതെ വലയുന്നു. ഒരു കിലോമീറ്റർ അകലെ നിന്ന് തലയിൽ ചുമന്നാണ് വെള്ളം കൊണ്ടുവരുന്നത്.
ഇക്കുറി മഴ തീരെ കുറഞ്ഞതാണ് പ്രശ്നമായി മാറിയത്. ഒമ്പതുലക്ഷത്തിന്റെ കുടിവെള്ള പദ്ധതി ഇവിടെ നടപ്പാക്കിയെങ്കിലും പ്രവർത്തിക്കുന്നില്ല.20 കുടുംബങ്ങളാണ് ഈ കോളനിയിലുള്ളത്. തോട്ടം മേഖലയെ ആശ്രയിച്ച് കഴിയുന്നവരാണ് ഈ പ്രദേശത്തുകാർ. വെള്ളമില്ലാത്തതിനാൽ ജോലിക്ക് പോകാനും കഴിയുന്നില്ലെന്ന് ഇവർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.