ചെറുതോണി/കട്ടപ്പന: പിണറായി സർക്കാർ രണ്ടാംവട്ടം അധികാരമേറ്റ വ്യാഴാഴ്ച ആഹ്ലാദം പ്രകടിപ്പിച്ച് ഇടതുമുന്നണി പ്രവർത്തകർ. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കേക്ക് മുറിച്ചും പായസം വിതരണം ചെയ്തും പടക്കം പൊട്ടിച്ചുമായിരുന്നു പ്രവർത്തകരുടെ ആഹ്ലാദം. റോഷി ആഗസ്റ്റിൻ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിൽ സന്തോഷം പ്രകടിപ്പിച്ച് കട്ടപ്പനയിലടക്കം പ്രവർത്തകർ മധുരപലഹാര വിതരണം നടത്തി.
കട്ടപ്പന ഇടതുമുന്നണി ഓഫിസിൽ ഇടത് നേതാക്കൾ കേക്ക് മുറിച്ച് ആഹ്ലാദം പ്രകടിപ്പിച്ചപ്പോൾ പ്രവർത്തകർ പടക്കംപൊട്ടിച്ചും പായസം വിതരണം ചെയ്തുമാണ് സന്തോഷം പങ്കിട്ടത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വിരലിലെണ്ണാവുന്നവർ മാത്രമാണ് ആഘോഷത്തിൽ പങ്കെടുത്തത്. പ്രവർത്തകർ വീടുകളിലിരുന്ന് കുടുംബാംഗങ്ങളുമായാണ് സത്യപ്രതിജ്ഞ ചടങ്ങ് കണ്ടത്. പലരും വീടുകളിൽതന്നെ മധുരവിതരണവും നടത്തി. റോഷി ആഗസ്റ്റിൻ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിൽ സന്തോഷം പ്രകടിപ്പിച്ച് കട്ടപ്പനയിലും ഇടതുമുന്നണി പ്രവർത്തകർ മധുരപലഹാരം വിതരണം ചെയ്തും പടക്കംപൊട്ടിച്ചും ആഹ്ലാദം പങ്കിട്ടു.
എൽ.ഡി.എഫ് കൺവീനർ കെ.കെ. ശിവരാമനും വീട്ടിൽ കേക്ക് മുറിച്ച് സന്തോഷം പങ്കിട്ടു. ഹൈറേഞ്ചിൽനിന്നുള്ള മൂന്നാം മന്ത്രിയാണ് റോഷി അഗസ്റ്റിൻ. കെ.ടി. ജേക്കബായിരുന്നു ആദ്യമന്ത്രി. എം.എം. മണിയായിരുന്നു രണ്ടാമത്. റോഷിയുടെ മന്ത്രി പദവി ജില്ലയുടെ വികസനത്തിന് വലിയ മുതൽക്കൂട്ടാകുമെന്ന പ്രതീക്ഷയിലാണ് ഇടുക്കി മണ്ഡലത്തിലെ വോട്ടർമാർ. റോഷി മന്ത്രിയായതോടെ ഇടുക്കി മെഡിക്കൽ കോളജിനും ജില്ലയിലെ ഭൂപ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനാകുമെന്ന പ്രതീക്ഷയും ഇടുക്കിക്കാർ പങ്കുവെക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.