idl loc canteen കോവിഡ് രോഗികള്‍ക്കായി കാൻറീന്‍ പ്രവര്‍ത്തനം ആരംഭിച്ചു

നെടുങ്കണ്ടം: ഗ്രാമപഞ്ചായത്തി​ൻെറ നേതൃത്വത്തില്‍ കരുണ കോവിഡ് ഫസ്​റ്റ്​ലൈന്‍ ട്രിറ്റ്്്‌മൻെറ്് സൻെററില്‍ ചികിത്സയില്‍ കഴിയുന്ന രോഗികള്‍ക്ക് സൗജന്യ ഭക്ഷണം നല്‍കുന്നതിന്​ കാൻറീന്‍ പ്രവര്‍ത്തനം ആരംഭിച്ചു. കരുണ ആശുപത്രിയോടനുബന്ധിച്ച്്് മുമ്പ് പ്രവര്‍ത്തിച്ചിരുന്ന കാൻറീന്‍ പഞ്ചായത്ത് ഏറ്റെടുക്കുകയായിരുന്നു. സി.എഫ്.എല്‍.ടി.സി.യില്‍ ചികിത്സയിലുള്ള രോഗികൾക്കും പഞ്ചായത്ത് സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ഡൊമിൈസല്‍ സൻെററില്‍ പാര്‍പ്പിച്ചിരിക്കുന്നവര്‍ക്കും ഭക്ഷണം നല്‍കുന്നതിനാണ് കാൻറീന്‍ ആരംഭിച്ചത്. നെടുങ്കണ്ടം, കരുണാപുരം, പാമ്പാടുംപാറ, ഉടുമ്പന്‍ചോല പഞ്ചായത്തുകളിലെ കോവിഡ് രോഗികളെ കരുണ കോവിഡ് കെയര്‍ സൻെററിലാണ് പ്രവേശിപ്പിക്കുന്നത്. ഈ നാല് പഞ്ചായത്തുകളിലെ രോഗികള്‍ക്കും കാൻറീന്‍ ഉപയോഗിക്കാനാവും. കാൻറീ​ൻെറ ഉദ്ഘാടനം നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ ശോഭന വിജയന്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡൻറ്​ സിജോ നടക്കല്‍ അധ്യക്ഷതവഹിച്ചു. ക്ഷേമകാര്യ സ്​റ്റാന്‍ഡിങ്​ കമ്മിറ്റി ചെയര്‍മാന്‍ സുരേഷ് പള്ളിയാടി, അസി. സെക്രട്ടറി പ്രവീണ്‍ കുമാര്‍, പഞ്ചായത്ത്​ അംഗങ്ങളായ ജയകുമാര്‍, ജോജി ഇടപ്പള്ളിക്കുന്നേല്‍, നെജുമ സജു എന്നിവരും പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.