idl loc കോതമംഗലം രൂപത വിദ്യാഭ്യാസ അവാർഡുകൾ പ്രഖ്യാപിച്ചു

തൊടുപുഴ: കോതമംഗലം രൂപത വിദ്യാഭ്യാസ ഏജൻസിയുടെ മികച്ച അധ്യാപക-അനധ്യാപക പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. കഴിഞ്ഞ രണ്ട്​ അധ്യയന വർഷങ്ങളിലെ പുരസ്‌കാരങ്ങൾ ഒന്നിച്ചാണ് കോതമംഗലം കോർപറേറ്റ് എജുക്കേഷനൽ ഏജൻസി സെക്രട്ടറി റവ. ഡോ. സ്​റ്റാൻലി കുന്നേൽ പ്രഖ്യാപിച്ചത്. 2019-20 അധ്യയന വർഷത്തെ മികച്ച അധ്യാപകർക്കുള്ള പുരസ്‌കാരങ്ങൾക്ക് വഴിത്തല സൻെറ്​ സെബാസ്​റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ മാത്യു എം. മാത്യു (എച്ച്.എസ്.എസ് വിഭാഗം), മുതലക്കോടം സേക്രഡ് ഹാർട്ട് ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് സിസ്​റ്റർ റോസിലി മാത്യു (എച്ച്.എസ് വിഭാഗം), തൊടുപുഴ സൻെറ്​ സെബാസ്​റ്റ്യൻസ് യു.പി സ്കൂൾ ഹെഡ്മാസ്​റ്റർ ജയ്സൺ ജോർജ് (യു.പി വിഭാഗം), മാറിക സൻെറ്​ മേരീസ്‌ എൽ.പി സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്​റ്റർ എൽസമ്മ കെ. തോമസ് (എൽ.പി വിഭാഗം) എന്നിവരും മികച്ച അനധ്യാപകനുള്ള പുരസ്‌കാരം ചെപ്പുകുളം സൻെറ്​ തോമസ് സ്കൂളിലെ ഡെൽഫീന തോമസും അർഹരായി. 2020-21 അധ്യയന വർഷത്തിലെ മികച്ച അധ്യാപകർക്കുള്ള പുരസ്‌കാരങ്ങൾ കലൂർക്കാട് സൻെറ്​ അഗസ്​റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ജോസ് വർഗീസ് മണിയാട്ട് (എച്ച്.എസ്.എസ് വിഭാഗം), കലയന്താനി സൻെറ്​ ജോർജ്സ് ഹയർ സെക്കൻഡറി സ്കൂൾ ഹെഡ്മാസ്​റ്റർ ജോഷി മാത്യു (എച്ച്.എസ് വിഭാഗം), വാഴക്കാല ലിറ്റിൽ ഫ്ലവർ യു.പി സ്കൂൾ ഹെഡ്മിസ്ട്രസ് ജാൻസി ജോസഫ് (യു.പി വിഭാഗം), കാളിയാർ സൻെറ്​ മേരീസ്‌ എൽ.പി സ്കൂൾ ഹെഡ്മിസ്ട്രസ് ഷിബിമോൾ ജോസഫ് (എൽ.പി വിഭാഗം) എന്നിവരും മികച്ച അനധ്യാപകനുള്ള പുരസ്‌കാരം കലൂർക്കാട് സൻെറ്​ അഗസ്​റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിലെ എം.ജെ. തോമസും നേടി. പുരസ്‌കാരങ്ങൾ പിന്നീട് വിതരണം ചെയ്യും. കോതമംഗലം രൂപത വിവിധ അധ്യാപക തസ്തികളിലേക്ക് ഈ മാസം അഞ്ചിന് നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷ മറ്റൊരു ദിവസത്തേക്ക്​ മാറ്റി​െവച്ചതായും രൂപത വിദ്യാഭ്യാസ സെക്രട്ടറി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.