ചെറുതോണി: കഞ്ഞിക്കുഴിയിൽ കോവിഡ് വ്യാപനം രൂക്ഷമായി. ചേലച്ചുവട്ടിൽ ഒരു വ്യാപാരി മരിച്ചു. അഞ്ചുപേർക്ക് സ്ഥിരീകരിച്ചിട്ടുണ്ട് . ഇവരുടെ കുടുംബാംഗങ്ങളും നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. ചേലച്ചുവട് ടൗൺ സൻെറ് തോമസ് ഫൊറോന പള്ളി മുതൽ മിൽമ ജങ്ഷൻ വരെ ടൗൺ പൂർണമായും അടച്ചു. ഇവിടെ പൊലീസ് നിയന്ത്രണമേർപ്പെടുത്തി. വെൺമണിയിലും കോവിഡ് രൂക്ഷമാണു. ഇവിടെ ടൗൺ ഉൾപ്പെടുന്ന രണ്ടു വാർഡുകൾ അടച്ചു. കഞ്ഞിക്കുഴി പഞ്ചായത്തിൽ വിവിധ വാർഡുകളിൽ ആശുപത്രികളിലും വീടുകളിലുമായി ഇരുനൂറോളം പേർ ചികിത്സയിലും നിരീക്ഷണത്തിലുമുെണ്ടന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.ട്ടി ചേലച്ചുവൽ മാത്രംഹ 36 പേരുണ്ട്. പഞ്ചായത്തിലെ രോഗികളിൽ 12പേർ മാത്രമാണ് ഗുരുതരാവസ്ഥയിലുള്ളത്. കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ ആരോഗ്യവകുപ്പിൻെറയും പൊലീസിൻെറയും പഞ്ചായത്ത് ജനപ്രതിനിധികളുടെയും അടിയന്തര യോഗം ചേർന്ന് രോഗം തടയുന്നതിനും പകരാതിരിക്കാനും കർശന നടപടി സ്വീകരിക്കുന്നതിന് തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.