തൊടുപുഴ: പരിസ്ഥിതി ലോല മേഖലയില്‍ (ഇ.എസ്.എ)നിന്ന് ജനവാസമേഖലകളും കൃഷിസ്ഥലങ്ങളും തോട്ടങ്ങളും ഒഴിവാക്കണമെന്ന സര്‍ക്കാര്‍ നിലപാട് കൂടുതല്‍ ശക്തമായി കേന്ദ്രത്തിനു മുന്നില്‍ ഉന്നയിക്കുമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. ഓരോ സംസ്ഥാനങ്ങളുടെയും വിഷയം പ്രത്യേകമായി പരിഗണിച്ച് തീര്‍പ്പ് കല്‍പ്പിക്കുമെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഈ സാധ്യത പ്രയോജനപ്പെടുത്തി സമയബന്ധിതമായി ഈ പ്രശ്നത്തിന് പരിഹാരം കാണുമെന്നും മന്ത്രി പറഞ്ഞു. വൈദ്യുതി മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാൻ മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
1976ല്‍ ഇടുക്കി വികസന അതോറിറ്റിക്കായി ഏറ്റെടുത്ത ഭൂമി കൈമാറുന്നതുമായി ബന്ധപ്പെട്ട് ഇടുക്കി ജില്ല പഞ്ചായത്തുമായുള്ള തര്‍ക്കം പരിഹരിക്കുന്നതിന് വനം, വൈദ്യുതി വകുപ്പ് മന്ത്രിമാരുടെ നേതൃത്വത്തില്‍ ഇടുക്കിയിലെ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേരും. പുതിയ സെക്ഷന്‍ ഓഫീസുകളും സബ് സ്റ്റേഷനുകളും ആരംഭിക്കണമെന്ന ആവശ്യം പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.
ഇടമലക്കുടിയില്‍ വൈദ്യുതിയെത്താത്ത വീടുകളില്‍ വൈദ്യുതിയടക്കമുള്ള സൗകര്യങ്ങള്‍ എത്തിക്കാന്‍ ഇടമലക്കുടിക്കായി സമഗ്ര വികസന പാക്കേജ് നടപ്പാക്കണമെന്ന് ഡീന്‍ കുര്യാക്കോസ് എംപി ആവശ്യപ്പെട്ടു. മൂന്നാര്‍ മാട്ടുപ്പെട്ടി ഡാമിനു മുകളിലൂടെയുള്ള ട്രാഫിക് ബ്ലോക്ക് ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണം. കെ.എസ്.ഇ.ബി. ക്വാര്‍ട്ടേഴ്സുകള്‍ സംരക്ഷിക്കണെമെന്നും എം.പി ആവശ്യപ്പെട്ടു. വീടുകളില്‍ സ്ഥാപിച്ച സോളാര്‍ പാനലുകളില്‍നിന്ന് തിരിച്ച് വൈദ്യുതി ഗ്രിഡിലേക്ക് നല്‍കുമ്പോഴുള്ള സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് ഗവ. ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ് ആവശ്യപ്പെട്ടു. വൈദ്യുതി പോസ്റ്റുകളുടെ സുരക്ഷ ഉറപ്പാക്കണം. മെറ്റീരിയല്‍ മാനേജ്മെന്റ് കാര്യക്ഷമമാക്കണമെന്നും ചീഫ് വിപ്പ് പറഞ്ഞു.
ഓണത്തോടനുബന്ധിച്ച് 10 ദിവസം ഇടുക്കി ഡാം തുറന്നുകൊടുക്കുന്നത് ഓണത്തിനു ശേഷവും തുടരണമെന്ന് റോയ് കെ പൗലോസ് എംഎല്‍എ ആവശ്യപ്പെട്ടു. നിർമല സിറ്റി സബ് സ്റ്റേഷന് നിർമാണവുമായി ബന്ധപ്പെട്ട് പട്ടയമുള്ളവര്‍ക്കും പട്ടയമില്ലാത്തവര്‍ക്കും ഒരേ നഷ്ടപരിഹാരം നല്‍കണം. 16 കോടി ചെലവില്‍ നടപ്പാക്കിയ ആമപ്പാറ സോളാര്‍ പ്ലാന്റ് പദ്ധതി കാടുപിടിച്ചു കിടക്കുകയാണെന്ന് സേനാപതി വേണു എം.എല്‍.എ അറിയിച്ചു. ആനയിറങ്കല്‍ ഡാമില്‍ ബോട്ടിംഗ് പുനരാരംഭിക്കണം. കല്ലാര്‍ ഡാമില്‍ ചളിയും എക്കലും ഡ്രഡ്ജ് ചെയ്യാന്‍ നടപടിയുണ്ടാകണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടു. വാഗമണില്‍ പുതിയ സെക്ഷന്‍ ഓഫീസ് ആരംഭിക്കണമെന്ന് സിറിയക് തോമസ് എം.എല്‍.എ ആവശ്യപ്പെട്ടു. കട്ടപ്പന നഗരസഭ ചെയര്മാന് ജോയ് വെട്ടിക്കുഴി, തൊടുപുഴ നഗരസഭാ ചെയര്പേഴ്സൻ സാബിറ ജലീല്‍, ജില്ല കലക്ടര്‍ ഡോ. ദിനേശന് ചെറുവാട്ട്, ജനറേഷന് ഇലക്ട്രിക്കല്‍ ആന്‍ഡ് സിവില്‍ വിഭാഗം ഡയറക്ടര്‍ രാജന് എം.പി, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.