ക​ട്ട​പ്പ​ന കാ​ഞ്ചി​യാ​ർ ഗ​വ. ട്രൈ​ബ​ൽ എ​ൽ.​പി സ്കൂ​ളി​ലെ കുട്ടികൾ സദ്യ കഴിക്കുന്നു

ഓണസദ്യ മുടങ്ങുമെന്ന് കരുതി, ഒടുവിൽ കുട്ടികൾക്ക് കിട്ടിയത് സ്നേഹം നിറഞ്ഞ 101 വിഭവങ്ങൾ

തൊ​ടു​പു​ഴ: ക​ട്ട​പ്പ​ന കാ​ഞ്ചി​യാ​ർ ഗ​വ. ട്രൈ​ബ​ൽ എ​ൽ.​പി സ്കൂ​ളി​ലെ കു​രു​ന്നു​ക​ൾ​ക്ക് ഇ​ത്ത​വ​ണ​ത്തെ ഓ​ണം വെ​റു​മൊ​രു ആ​ഘോ​ഷ​മാ​യി​രു​ന്നി​ല്ല. വി​ട്ടു​കൊ​ടു​ക്കാ​ത്ത സ്നേ​ഹ​ത്തി​ന്റെ​യും ഒ​ത്തൊ​രു​മ​യു​ടെ​യും വ​ലി​യൊ​രു അ​നു​ഭ​വ പാ​ഠം കൂ​ടി​യാ​യി​രു​ന്നു.

സ്കൂ​ളി​ലെ ഓ​ണാ​ഘോ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ കു​ട്ടി​ക​ൾ​ക്ക്​ ഇ​ത്ത​വ​ണ 101 വി​ഭ​വ​ങ്ങ​ളൊ​രു​ക്കി ഓ​ണ​സ​ദ്യ ന​ൽ​കു​മെ​ന്ന്​ സ്കൂ​ൾ അ​ധി​കൃ​ത​ർ നേ​ര​ത്തേ ത​ന്നെ അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ, സ​ദ്യ വാ​ഗ്ദാ​നം ചെ​യ്ത സം​ഘ​ട​ന അ​വ​സാ​ന നി​മി​ഷം പി​ന്മാ​റി​യ​ത്​ സ്കൂ​ൾ അ​ധി​കൃ​ത​രെ അ​ങ്ക​ലാ​പ്പി​ലാ​ക്കി.

എ​ന്നാ​ൽ, കു​ട്ടി​ക​ൾ സ്വ​​പ്നം ക​ണ്ട അ​വ​രു​ടെ മ​ന​സ്സി​ലെ ഓ​ണ​സ​ന്തോ​ഷം കെ​ടു​ത്തി​ക്ക​ള​യാ​ൻ അ​ധ്യാ​പ​ക​രും ര​ക്ഷി​താ​ക്ക​ളും സ​മ്മ​തി​ച്ചി​ല്ല. പ്ര​ധാ​നാ​ധ്യാ​പി​ക ലി​ൻ​സി ജോ​ർ​ജി​ന്റെ നേ​തൃ​ത്വ​ത്തി​ൽ എ​ല്ലാ​വ​രും കൈ​കോ​ർ​ത്ത​തോ​ടെ അ​ടു​ക്ക​ള​ക​ളി​ൽ​നി​ന്ന് സ്നേ​ഹ​ത്തി​ന്റെ രു​ചി​ക​ൾ ഒ​ഴു​കി​യെ​ത്തി. 101 വി​ഭ​വ​ങ്ങ​ൾ ഓ​രോ​ന്നാ​യി ത​യാ​റാ​യി.

ഉ​ദ്ഘാ​ട​ക​നാ​യി നി​ശ്ച​യി​ച്ചി​രു​ന്ന ഡീ​ൻ കു​ര്യാ​ക്കോ​സ് എം.​പി​ക്ക് മ​റ്റു തി​ര​ക്കു​ക​ൾ മൂ​ലം സ​മ​യ​ത്ത് എ​ത്താ​നാ​കാ​ത്ത​തി​നെ തു​ട​​ർ​ന്ന്​ ​ദി​വ​സ​വും രാ​വി​ലെ​യെ​ന്നോ ഉ​ച്ച​യെ​ന്നോ ഇ​ല്ലാ​തെ ത​ങ്ങ​ൾ​ക്ക് വ​യ​റു​നി​റ​യെ സ്നേ​ഹ​ത്തോ​ടെ ആ​ഹാ​രം പാ​കം ചെ​യ്തു ന​ൽ​കു​ന്ന ‘സ്കൂ​ൾ അ​മ്മ’ അ​മ്മി​ണി ജോ​സ​ഫി​നെ വേ​ദി​യി​ലേ​ക്ക് ക്ഷ​ണി​ച്ച​തും വേ​റി​ട്ട മാ​തൃ​ക​യാ​യി.

കു​ട്ടി​ക​ളു​ടെ ആ​ർ​പ്പു​വി​ളി​ക​ൾ​ക്കും ക​ര​ഘോ​ഷ​ങ്ങ​ൾ​ക്കു​മി​ട​യി​ൽ, അ​മ്മി​ണി അ​മ്മ ഓ​ണാ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്തു.​ ജ​ന​പ്ര​തി​നി​ധി​ക​ളും അ​ധ്യാ​പ​ക​രും ര​ക്ഷി​താ​ക്ക​ളും ഒ​പ്പം​നി​ന്ന വേ​ദി​യി​ൽ, കു​രു​ന്നു​ക​ൾ​ക്ക് വി​ഭ​വ​സ​മൃ​ദ്ധ​മാ​യ സ​ദ്യ വി​ള​മ്പി​യ​പ്പോ​ൾ അ​വ​രു​ടെ മു​ഖ​ത്തെ കൗ​തു​ക​വും സ​ന്തോ​ഷ​വും പ​റ​ഞ്ഞ​റി​യി​ക്കാ​ൻ ക​ഴി​യു​ന്ന​തി​നും അ​പ്പു​റ​മാ​യി​രു​ന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.