എട്ടാംക്ലാസ് വിദ്യാർഥിനിയെ ബൈക്കിലെത്തിയ യുവാക്കൾ ആക്രമിച്ചു

ചെറുതോണി: തോപ്രാംകുടി സ്വദേശിനിയായ എട്ടാംക്ലാസ് വിദ്യാർഥിനിയെ ബൈക്കിലെത്തിയ യുവാക്കൾ ആക്രമിച്ചശേഷം കടന്നുകളഞ്ഞു. പരിക്കേറ്റ പെൺകുട്ടിയെ കട്ടപ്പനയിലെ സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്​ച രാവിലെ 11നാണ്​ സംഭവം.​

ബൈക്കിലെത്തിയ രണ്ട്​ യുവാക്കൾ മൃഗാശുപത്രിക്ക്​ സമീപം തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. ഇവർ കൈപിടിച്ച്​ തിരിക്കുകയും ​േ​ബ്ലഡ്​കൊണ്ട് മുറിവേൽപിക്കുകയും ചെയ്തതായി പെൺകുട്ടി പൊലീസിനോട്​ പറഞ്ഞു.

ആക്രമികളിൽനിന്ന്​ രക്ഷപ്പെട്ട്​ നിലവിളിച്ച് തൊട്ടടുത്ത വീട്ടിൽ അഭയംതേടുകയായിരുന്നു. ആദ്യം മുരിക്കാശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച പെൺകുട്ടിയെ വിദഗ്ധ ചികിത്സക്ക്​ കട്ടപ്പനയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന്​ പിന്നിൽ മുൻവൈരാഗ്യമാ​െണന്ന്​ സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

സെപ്​റ്റംബർ 30ന് പെൺകുട്ടിയെ ട്യൂഷൻ ക്ലാസിൽ പോയിവരുന്ന വഴി സഹപാഠിയും കൂട്ടുകാരായ ആറുപേരും ചേർന്ന്​ ഭീഷണിപ്പെടുത്തുകയും ബൈക്കിടിച്ച്​ വീഴ്​ത്തുകയും ചെയ്​തത്​ സംബന്ധിച്ച്​ വീട്ടുകാർ മുരിക്കാശ്ശേരി പൊലീസിൽ പരാതിപ്പെട്ടെങ്കിലും പ്രായപൂർത്തിയാകാത്തവരായതിനാൽ കേസെടുക്കാതെ താക്കീത്​ ചെയ്ത്​ വിട്ടയച്ചു. ഇതേതുടർന്ന്​ തൊടുപുഴ ഡിവൈ.എസ്.പിക്ക്​ പരാതി നൽകി.

കൂടുതൽ അന്വേഷണത്തിനായി ചുമതല കരിമണൽ സി.ഐക്ക്​ കൈമാറി. ബൈക്കിലെത്തിയ ആക്രമികൾ കേസ് പിൻവലിക്കണമെന്നും ഇ​െല്ലങ്കിൽ കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തിയതായും പെൺകുട്ടി പൊലീസിനോട് പറഞ്ഞു. സംഭവത്തിന്​ പിന്നിൽ ക്വട്ടേഷൻ സംഘമാ​െണന്ന്​ സംശയിക്കുന്നതായി കുട്ടിയുടെ ബന്ധുക്കൾ പറഞ്ഞു.

Tags:    
News Summary - eighth standard student was attacked by youths on a bike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.